Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Take A Break

Thiruvananthapuram

അ​ഴി​ക്കോ​ട് "ടേ​ക് എ ബ്രേ​ക്ക്' ശൗ​ചാ​ല​യ​വും ക​ള​ത്ത​റ സ​ബ് സെ​ന്‍റ​റും അടഞ്ഞുതന്നെ

നെ​ടു​മ​ങ്ങാ​ട് : അ​ഴി​ക്കോ​ട് "ടേ​ക് എ ബ്രേ​ക്ക്' ശൗ​ചാ​ല​യ മ​ന്ദി​ര​വും ക​ള​ത്ത​റ വാ​ർ​ഡി​ലെ സ​ബ് സെ​ന്‍റ​റും ഉ​ദ്‌​ഘാ​ട​ന ശേ​ഷ​വും അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ങ്ങ​ളാ​ണു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക​ായി തു​റ​ന്നു കൊ​ടു​ക്കാ​ത്ത​ത്.

മൂ​ന്നു​മാ​സം മു​മ്പ് ആ​ഘോ​ഷ​മാ​യി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ച കെ​ട്ടി​ട​ങ്ങ​ളാ​ണി​വ. തെ​ങ്കാ​ശി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത ക​ട​ന്നു​പോ​കു​ന്ന അ​ഴി​ക്കോ​ട് ജം​ഗ്‌​ഷ​നി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ "ടേ​ക്ക്‌ എ ​ബ്രേ​ക്ക്" പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 50 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് നി​ർ​മി​ച്ച​താ​ണ് വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം. 2018 - 19 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച​താ​ണി​വ.

ഫൗ​ണ്ടേ​ഷ​ൻ പ​ണി​യാ​ൻ മാ​ത്രം മൂ​ന്നു വ​ർ​ഷ​മെ​ടു​ത്തു. ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ൽ ശു​ചി​ത്വ മി​ഷ​നും പ​ഞ്ചാ​യ​ത്തും ത​മ്മി​ലു​ണ്ടാ​യ ഉ​ട​ക്കു വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ന്നു. ഇ​തി​നി​ടെ, ക​രാ​റു​കാ​ര​ൻ കൈ​യൊ​ഴി​ഞ്ഞു. പ്ര​തി​ഷേ​ധം ശ​ക്തി​പ്പെ​ട്ട​തോ​ടെ ഫ​ണ്ട് അ​നു​വ​ദി​ച്ച് ഉ​ട​ന​ടി പ​ണി​യും പൂ​ർ​ത്തി​യാ​ക്കി.

ടൈ​ലും ത​റ​യോ​ടും പാ​കി​യ കെ​ട്ടി​ടം ഇ​പ്പോ​ൾ പാ​യ​ലും ക​ള​ക​ളും മൂ​ടി അ​ന്യാ​ധീ​ന​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്. അ​രു​വി​ക്ക​ര-​നെ​ടു​മ​ങ്ങാ​ട്-​പേ​രൂ​ർ​ക്ക​ട ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ ഇ​ട​ത്താ​വ​ള​മാ​ണ് അ​ഴി​ക്കോ​ട് ജം​ഗ്‌​ഷ​ൻ. ശൗ​ചാ​ല​യം തു​റ​ന്നു കൊ​ടു​ത്താ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​പ​കാ​ര​മാകും.

ക​ള​ത്ത​റ വാ​ർ​ഡി​ലെ ആ​രോ​ഗ്യ സ​ബ് സെ​ന്‍റ​ർ കെ​ട്ടി​ടം കേ​ന്ദ്ര ഫ​ണ്ടി​ൽ​നി​ന്ന് ല​ഭി​ച്ച 55 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണ്. സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മാ​ത്രം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ഈ ​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.

Latest News

Corehub Up