ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
നിലവിലുള്ള പ്രായപരിധി ഇളവുകള്‍ക്കു പുറമെയാണ് അഞ്ചുവര്‍ഷത്തെ അധിക ഇളവ് അനുവദിക്കുന്നത്. ഗ്രൂപ്പ് ഒന്ന് സര്‍വീസുകളില്‍ പൊതുവിഭാഗം ഉദ്യോഗാര്‍ഥികളുടെ ഉയര്‍ന്ന പ്രായപരിധി 32ല്‍നിന്ന് 37 ആയും സംവരണവിഭാഗങ്ങളുടേത് 37ല്‍നിന്ന് 42 ആയും ഉയരും.
ഭിന്നശേഷിക്കാരായ പൊതുവിഭാഗം ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 42ല്‍നിന്ന് 47 ആയും സംവരണവിഭാഗങ്ങളിലെ ഭിന്നശേഷിക്കാരുടേത് 47ല്‍നിന്ന് 52 ആയും വര്‍ധിക്കും.