Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tantri

ദ്വാ​ര​പാ​ല​ക ശി​ല്​പ കൊ​ള്ള​യി​ലും ത​ന്ത്രി പ്ര​തി

കൊ​​​​ല്ലം: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ ദ്വാ​​​​ര​​​​പാ​​​​ല​​​​ക ശി​​​​ല്പ​​​​ങ്ങ​​​​ളി​​​​ലെ സ്വ​​​​ര്‍​ണ​​​​പ്പാ​​​​ളി ക​​​​വ​​​​ര്‍​ന്ന കേ​​​​സി​​​​ലും ത​​​​ന്ത്രി ക​​​​ണ്ഠ​​​​ര് രാ​​​​ജീ​​​​വ​​​​ര് പ്ര​​​​തി. കൊ​​​​ല്ലം വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി​​​​യാ​​​​ണ് പ്ര​​​​തിചേ​​​​ര്‍​ക്കാ​​​​ന്‍ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘ​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യ​​​​ത്.

കോ​​​​ട​​​​തി​​​​യി​​​​ല്‍നി​​​​ന്ന് അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ജ​​​​യി​​​​ലി​​​​ലെ​​​​ത്തി പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം അ​​​​റ​​​​സ്​​​​റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ത​​​​ന്ത്രി കോ​​​​ട​​​​തി​​​​യു​​​​ടെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലാ​​​​യ​​​​തി​​​​നാ​​​​ല്‍ മ​​​​റ്റൊ​​​​രു കേ​​​​സി​​​​ല്‍ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി വാ​​​​ങ്ങേ​​​​ണ്ട​​​​തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നാ​​​​ലാ​​​​ണ് ദ്വാ​​​​ര​​​​പാ​​​​ല​​​​ക ശില്​പ കേ​​​​സി​​​​ല്‍ അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി എ​​​​സ്ഐ​​​​ടി തേ​​​​ടി​​​​യ​​​​ത്.

ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി, ദ്വാ​​​​ര​​​​പാ​​​​ല​​​​ക ശി​​​​ല്‍​പം എ​​​​ന്നി​​​​വ കൊ​​​​ണ്ടു​​​​പോ​​​​കു​​​​മ്പോ​​​​ള്‍ ത​​​​ന്ത്രി സ​​​​ന്നി​​​​ധാ​​​​ന​​​​ത്ത് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ക​​​​ണ്ഠ​​​​ര് രാ​​​​ജീ​​​​വ​​​​രെ​​​കൂ​​​​ടി കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ എ​​​​സ്ഐ​​​​ടി കോ​​​​ട​​​​തി​​​​യി​​​​ല്‍ ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്.തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം മാ​​​​നു​​​​വ​​​​ലി​​​​ലെ ത​​​​ന്ത്രി​​​​യു​​​​ടെ ക​​​​ട​​​​മ​​​​ക​​​​ള്‍ ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി കേ​​​​സി​​​​ലെ എ​​​​സ്ഐ​​​​ടി​​​​യു​​​​ടെ റി​​​​മാ​​​​ന്‍​ഡ് റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

ത​​​​ന്ത്രി ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​ല്‍നി​​​​ന്ന് വാ​​​​ങ്ങു​​​​ന്ന പ്ര​​​​തി​​​​ഫ​​​​ല​​​​ത്തെ പ​​​​ടി​​​​ത്ത​​​​ര​​​​മെ​​​​ന്നാ​​​​ണ് പ​​​​റ​​​​യു​​​​ന്ന​​​​ത്. പ​​​​ടി​​​​ത്ത​​​​രം ദ​​​​ക്ഷി​​​​ണ​​​​യ​​​​ല്ല, പ്ര​​​​തി​​​​ഫ​​​​ല​​​​മെ​​​​ന്നാ​​​​ണ് എ​​​​സ്ഐ​​​​ടി​​​​ക്ക് ല​​​​ഭി​​​​ച്ച നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം. അ​​​​സി.​​​​ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ അ​​​​തേ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വങ്ങ​​​​ള്‍ വ​​​​ഹി​​​​ക്കേ​​​​ണ്ട ത​​​​ന്ത്രി ക്ഷേ​​​​ത്രസ്വ​​​​ത്തു​​​​ക്ക​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നും ബാ​​​​ധ്യ​​​​സ്ഥ​​​​നാ​​​​ണെ​​​​ന്നാ​​​​ണ് എ​​​​സ്ഐ​​​​ടി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്.

അ​​​​തേ​​​​സ​​​​മ​​​​യം, ആ​​​​ദ്യകേ​​​​സി​​​​ലെ ത​​​​ന്ത്രി ക​​​​ണ്ഠ​​​​​​​​ര് രാ​​​​ജീ​​​​വ​​​​രു​​​​ടെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തു കൊ​​​​ല്ലം വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി 19ലേ​​​​ക്ക് മാ​​​​റ്റി. എ​​​​സ്ഐ​​​​ടി​​​​യു​​​​ടെ റി​​​​പ്പോ​​​​ര്‍​ട്ടു കൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും ത​​​​ന്ത്രി​​​​യു​​​​ടെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യി​​​​ല്‍ കോ​​​​ട​​​​തി തീ​​​​ര്‍​പ്പ് ക​​​​ല്‍​പ്പി​​​​ക്കു​​​​ക. അ​​​​തി​​​​നി​​​​ടെ മു​​​​ന്‍ ദേ​​​​വ​​​​സ്വം പ്ര​​​​സി​​​​ഡ​​​​ന്‍റ് എ.​​​​ പ​​​​ത്മ​​​​കു​​​​മാ​​​​റി​​​​ന്‍റെ റി​​​​മാ​​​​ന്‍​ഡ് 27വ​​​​രെ നീ​​​​ട്ടി.

വാ​ജിവാ​ഹ​നം ത​ന്ത്രി​യു​ടെ പ​ക്ക​ൽ: എ​സ്ഐ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല ത​​​ന്ത്രി​​​യു​​​ടെ കൈ​​​വ​​​ശം വ​​​ച്ചി​​​രു​​​ന്ന വാ​​​ജി​​വാ​​​ഹ​​​നം പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി. പ​​​ഴ​​​യ കൊ​​​ടി​​​മ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വാ​​​ജി​​വാ​​​ഹ​​​നം ത​​​ന്ത്രി ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​ര് കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ വ​​​ള​​​രെ മൂ​​​ല്യ​​​മു​​​ള്ള വ​​​സ്തു​​​ക്ക​​​ളി​​​ല്‍ ഒ​​​ന്നാ​​​ണ് വാ​​​ജി​​വാ​​​ഹ​​​നം. 2017ല്‍ ​​​ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ കൊ​​​ടി​​​മ​​​രം പു​​​തു​​​ക്കി മാ​​​റ്റി​​​സ്ഥാ​​​പി​​​ച്ച​​​പ്പോ​​​ള്‍ അ​​​തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​തി​​​നൊ​​​ന്ന് കി​​​ലോ ഭാ​​​ര​​​മു​​​ള്ള പ​​​ഞ്ച​​​ലോ​​​ഹ​​​ത്തി​​​ല്‍ നി​​​ര്‍​മി​​​ത​​​മാ​​​യ സ്വ​​​ര്‍​ണം പൊ​​​തി​​​ഞ്ഞ വാ​​​ജി വാ​​​ഹ​​​നം ത​​​ന്ത്രി ക​​​ണ്ഠ​​​​ര് രാ​​​ജീ​​​വ​​​ര് സ്വ​​​ന്തം വീ​​​ട്ടി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണം​​​സം​​​ഘം ഇ​​​ന്ന​​​ലെ കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ലാ​​​ണ് വാ​​​ജി വാ​​​ഹ​​​നം സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്.

Latest News

Corehub Up