x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ഹാ​സ്വ​സ്ഥ്യം; ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് ഐ​സി​യു​വി​ൽ


Published: January 10, 2026 06:04 PM IST | Updated: January 10, 2026 06:04 PM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം​ഐ​സി​യു ഒ​ന്നി​ലേ​ക്കാ​ണ് ത​ന്ത്രി​യെ മാ​റ്റി​യ​ത്. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ന്ത്രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ത​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ത​ന്ത്രി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ജ​യി​ലി​ൽ ഭ​ക്ഷ​ണം ന​ൽ​കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​നി​ക്ക് ത​ല​ക​റ​ക്ക​മു​ണ്ടെ​ന്ന് ത​ന്ത്രി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യ​ത്.

Tags : Health Tantri kandararu rajeevaru

Recent News

Corehub Up