Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tarring Work

Kollam

നെ​ല്ലി​പ്പ​ള്ളി-​ചാ​ലി​യ​ക്ക​ര റോ​ഡി​ല്‍ ടാ​റിം​ഗ് അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍

പു​ന​ലൂ​ര്‍ : നെ​ല്ലി​പ്പ​ള്ളി-​ചാ​ലി​യ​ക്ക​ര റോ​ഡി​ല്‍ ടാ​റിം​ഗ് അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍. ഇ​നി സെ​ക്യൂ​രി​റ്റി മാ​ര്‍​ക്കിം​ഗാ​ണ് പൂ​ര്‍​ത്താ​വാ​നു​ള്ള​ത്. മാ​സ​ങ്ങ​ളോ​ളം നാ​ട്ടു​കാ​രെ ചെ​ളി​യി​ലും പൊ​ടി​യി​ലും മു​ക്കി​യ റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​ണ് ഇ​തോ​ടെ തീ​ര്‍​പ്പാ​യ​ത്. മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ പു​ന​ലൂ​ര്‍ സ​ബ്ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​ഞ്ചു​കോ​ടി രൂ​പ അ​ട​ങ്ക​ലി​ല്‍ പു​ന​രു​ദ്ധാ​ര​ണം ന​ട​ന്ന റോ​ഡാ​ണി​ത്. 7.7 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​വും 3.8 മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള റോ​ഡി​ല്‍ ഒ​രു വ​ര്‍​ഷം മു​ന്‍​പാ​ണ് പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി​യ​ത്.

ആ​ദ്യ​ഘ​ട്ട​മാ​യി മെ​റ്റ​ലി​ട്ടെ​ങ്കി​ലും ടാ​ര്‍ ചെ​യ്യാ​നാ​യി​ല്ല. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബി​റ്റു​മി​ന് വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്ന​തോ​ടെ റോ​ഡ് ടാ​ര്‍ ചെ​യ്യാ​നാ​കാ​തെ പൊ​ടി​യി​ല്‍ മു​ങ്ങി. നാ​ട്ടു​കാ​ര്‍ പൊ​ടി​മൂലം ന​ട്ടം​തി​രി​യു​ന്ന​തി​നിടെ മ​ഴ തു​ട​ങ്ങി. അ​തോ​ടെ റോ​ഡ് ചെ​ളി​ക്കു​ണ്ടാ​യി. നേ​ര​ത്തേ ഉ​റ​പ്പി​ച്ചി​രു​ന്ന മെ​റ്റ​ലി​ള​കി റോ​ഡി​ലു​ട​നീ​ളം വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​തോ​ടെ ചെ​ളി​യും വെ​ള്ള​വും നി​റ​ഞ്ഞ റോ​ഡി​ലി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ നെ​ല്ലി​പ്പ​ള്ളി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സു​നി​ല്‍ തോ​മ​സ് മ​ണ്ണി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മ​രാ​മ​ത്തു​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് പ​ല​ത​വ​ണ പ​രാ​തി ന​ല്‍​കി.

പി​ന്നീ​ട് ബി​റ്റു​മി​ന്‍ വാ​ങ്ങാ​ന്‍ ക​ഴി​ഞ്ഞ​മാ​സം 30 വ​രെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഇ​ള​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് ടാ​ര്‍ ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ടാ​റി​ംഗ് പൂ​ര്‍​ത്തി​യാ​ക്കി. പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യെ​യും പി​റ​വ​ന്തൂ​ര്‍, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണി​ത്. പു​ന​ലൂ​ര്‍ നെ​ല്ലി​പ്പ​ള്ളി​യി​ല്‍ തു​ട​ങ്ങി ക​ല്ലാ​ര്‍, വി​ള​ക്കു​വെ​ട്ടം​വ​ഴി ചാ​ലി​യ​ക്ക​ര​യി​ല്‍ എ​ത്തി ഇ​വി​ടെ​നി​ന്ന് ഉ​പ്പു​കു​ഴി, മാ​മ്പ​ഴ​ത്ത​റ, നാ​ഗ​മ​ല, ക​ഴു​തു​രു​ട്ടി​വ​ഴി കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ പ്ര​വേ​ശി​ക്കാം. ദേ​ശീ​യ​പാ​ത​യി​ല്‍ ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​താ​ഗ​തം മു​ട​ങ്ങു​ന്ന സ്ഥി​തി​യു​ണ്ടാ​യാ​ല്‍ സ​മാ​ന്ത​ര​പാ​ത​യാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന റോ​ഡാ​ണി​ത്.

 

Latest News

Corehub Up