Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TarunMurthy

ലൗ​ല​ജ​നാ​യി ഞെ​ട്ടി​ക്കാ​ൻ ലാ​ലേ​ട്ട​ൻ; ത​രു​ൺ മൂ​ർ​ത്തി ചി​ത്രം 'അ​തി​മ​നോ​ഹ​ര'​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്ത്!

മോ​ഹ​ൻ​ലാ​ൽ-​ത​രു​ൺ മൂ​ർ​ത്തി കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം 'അ​തി​മ​നോ​ഹ​ര'​ത്തി​ന്‍റെ ഓ​ണം സ്‌​പെ​ഷ്യ​ൽ പോ​സ്റ്റ​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ ബു​ള്ള​റ്റി​ൽ മാ​സ് ലു​ക്കി​ലി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ചി​ത്രം ഡി​സം​ബ​ർ 24-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

ലൗ​ല​ജ​ൻ എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക​വും വ്യ​ക്തി​പ​ര​വു​മാ​യ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​ന്ന സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ജ​ന​പ്രി​യ കൂ​ട്ടു​കെ​ട്ടാ​യ മോ​ഹ​ൻ​ലാ​ൽ-​മീ​രാ ജാ​സ്മി​ൻ ജോ​ഡി ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്.

'തു​ട​രും' എ​ന്ന വ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം ത​രു​ൺ മൂ​ർ​ത്തി​യും മോ​ഹ​ൻ​ലാ​ലും വീ​ണ്ടും കൈ​കോ​ർ​ക്കു​മ്പോ​ൾ വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് സി​നി​മാ​സ്വാ​ദ​ക​ർ.

ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർ​മി​ക്കു​ന്ന ആ​ദ്യ മോ​ഹ​ൻ​ലാ​ൽ ചി​ത്രം കൂ​ടി​യാ​ണി​ത്. ലാ​ലു അ​ല​ക്സ്, മ​നോ​ജ് കെ. ​ജ​യ​ൻ, ജ​ഗ​ദീ​ഷ്, ഇ​ർ​ഷാ​ദ്, സു​ധീ​ഷ്, പ്ര​മോ​ദ് വെ​ളി​യ​നാ​ട് തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

'ഇ​ഷ്ക്', 'ആ​ല​പ്പു​ഴ ജിം​ഖാ​ന' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ര​തീ​ഷ് ര​വി​യാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഷാ​ജി കു​മാ​ർ ഛായാ​ഗ്ര​ഹ​ണ​വും ജേ​ക്സ് ബി​ജോ​യ് സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

ബി​നു പ​പ്പു സ​ഹ​സം​വി​ധാ​യ​ക​നാ​യ ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റി​ങ് ഷെ​ഫീ​ഖ് വി.​ബി​യും സൗ​ണ്ട് ഡി​സൈ​ൻ വി​ഷ്ണു ഗോ​വി​ന്ദു​മാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

Latest News

Corehub Up