Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tata Motors

എ​ച്ച്പി​സി​എ​ല്ലും ടാ​റ്റ മോ​ട്ടോ​ഴ്സും പ​ങ്കാ​ളി​ത്ത​ത്തി​ല്‍

കൊ​​​ച്ചി: ഉ​​​പ​​​യോ​​​ഗി​​​ച്ചു ക​​​ഴി​​​ഞ്ഞ ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് ലൂ​​​ബ്രി​​​ക്ക​​​ന്‍റു​​​ക​​​ളു​​​ടെ ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നും പു​​​ന​​​രു​​​പ​​​യോ​​​ഗ​​​ത്തി​​​നു​​​മാ​​​യി ഹി​​​ന്ദു​​​സ്ഥാ​​​ന്‍ പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡും (എ​​​ച്ച്പി​​​സി​​​എ​​​ല്‍), ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സും ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ചു.

അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ മാ​​​ലി​​​ന്യ​​​ങ്ങ​​​ളാ​​​യി ത​​​രം​​​തി​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ഉ​​​പ​​​യോ​​​ഗി​​​ച്ച ലൂ​​​ബ്രി​​​ക്ക​​​ന്‍റു​​​ക​​​ളു​​​ടെ ശേ​​​ഖ​​​ര​​​ണം, സം​​​ഭ​​​ര​​​ണം എ​​​ന്നി​​​വ മു​​​ത​​​ല്‍ പു​​​ന​​​രു​​​പ​​​യോ​​​ഗം വ​​​രെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു സം​​​ഘ​​​ടി​​​ത സം​​​വി​​​ധാ​​​നം സ്ഥാ​​​പി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണു സം​​​രം​​​ഭ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം.

ഉ​​​പ​​​യോ​​​ഗി​​​ച്ച ലൂ​​​ബ്രി​​​ക്ക​​​ന്‍റു​​​ക​​​ളെ ഉ​​​യ​​​ര്‍​ന്ന നി​​​ല​​​വാ​​​ര​​​മു​​​ള്ള ശു​​​ദ്ധീ​​​ക​​​രി​​​ച്ച എ​​​ണ്ണ​​​യാ​​​യി പ​​​രി​​​വ​​​ര്‍​ത്ത​​​നം ചെ​​​യ്യാ​​​നും, വി​​​ഭ​​​വകാ​​​ര്യ​​​ക്ഷ​​​മ​​​ത മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും, പാ​​​രി​​​സ്ഥി​​​തി​​​ക അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത കു​​​റ​​​യ്ക്കാ​​​നും ഈ ​​​പ്ര​​​ക്രി​​​യ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ പൈ​​​ല​​​റ്റ് പ​​​ദ്ധ​​​തി ന​​​ട​​പ്പാ​​​ക്കും.

Business

സുരക്ഷ ഉറപ്പാക്കാൻ രണ്ടു വണ്ടികൾ കൂട്ടിയിടിപ്പിച്ച് ടാറ്റ, സിയറ പൊളിയാണ്!

കൊ​​​​ച്ചി: ടാ​​​​റ്റാ മോ​​​​ട്ടോ​​​​ഴ്‌​​​​സി​​​​ന്‍റെ പേരുകേട്ട ടാ​​​​റ്റാ സി​​​​യ​​​​റ പ്രീ​​​​മി​​​​യം മി​​​​ഡ് എ​​​​സ്‌​​​​യു​​​​വി​​​​യാ​​​​യി വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തു​​​​ന്നു. 11.49 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് പ്രാം​​​​രം​​​​ഭ എ​​​​ക്‌​​​​സ് ഷോ​​​​റൂം വി​​​​ല. ഡി​​​​സം​​​​ബ​​​​ര്‍ 16ന് ​​​​ബു​​​​ക്കിം​​​​ഗ് ആ​​​​രം​​​​ഭി​​​​ക്കും. സുരക്ഷയുടെ കാര്യത്തിൽ കിടിലനാണ് സിയറ എന്നു കന്പനി പറയുന്നു. ടാറ്റ നെക്സോൺ, പഞ്ച് തുടങ്ങിയവയിൽ ഇഴ ചേർത്ത സുരക്ഷ സിയറയിൽ എത്തുന്പോൾ പുതിയ തലത്തിൽ ഉറപ്പാക്കുകയാണ് ടാറ്റ. അതിനായി പുതിയ രണ്ടു സിയറ എസ്‌യുവികൾ തമ്മിൽ കൂട്ടിയിടിപ്പിച്ച് പരീക്ഷണം നടത്തിയതിന്‍റെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ. മറ്റു വസ്തുക്കളിൽ ഇടിപ്പിച്ചു പരീക്ഷണങ്ങൾ നടത്താറുണ്ടെങ്കിലും രണ്ടു വാഹനങ്ങൾ തമ്മിൽ ഇടിപ്പിച്ചു സുരക്ഷാപരിശോധന ആദ്യമാണെന്നു ടാറ്റ പറയുന്നു.
   ഡി​​​​സൈ​​​​നി​​​​ലും പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ക്ഷ​​​​മ​​​​ത​​​​യി​​​​ലും മി​​​​ക​​​​വും പു​​​​തു​​​​മ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യാ​​​​ണ് ടാ​​​​റ്റാ സി​​​​യ​​​​റ​​​​യു​​​​ടെ ര​​​​ണ്ടാം വ​​​​ര​​​​വ്. 1.5 ഹൈ​​​​പീ​​​​രി​​​​യ​​​​ന്‍ ടി​​​​ജി​​​​ഡി​​​​ഐ പ​​​​വ​​​​ര്‍​ഫു​​​​ള്‍ 4-സി​​​​ലി​​​​ണ്ട​​​​ര്‍, 160 പി​​​​എ​​​​സ് പ​​​​വ​​​​ര്‍, 255 എ​​​​ന്‍​എം ടോ​​​​ര്‍​ക്ക്, ഹൈ​​​​പ്പ​​​​ര്‍​ക്വ​​​​യ​​​​റ്റ് റൈ​​​​ഡ്, വേ​​​​രി​​​​യ​​​​ബി​​​​ള്‍ ജി​​​​യോ​​​​മെ​​​​ട്രി ട​​​​ര്‍​ബോ ചാ​​​​ര്‍​ജ​​​​ര്‍ പോ​​​​ലു​​​​ള്ള അ​​​​ഡ്വാ​​​​ന്‍​സ്ഡ് ഹൈ​​​​പ്പ​​​​ര്‍​ടെ​​​​ക് സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​ക​​​​ള്‍ എ​​​​ന്നി​​​​വ പു​​​​തി​​​​യ മോ​​​​ഡ​​​​ലി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​യാ​​​​ണ്.
ഉ​​​​യ​​​​ര്‍​ന്ന നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള സു​​​​ഖ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍, മി​​​​ക​​​​ച്ച സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, സു​​​​ര​​​​ക്ഷ എ​​​​ന്നി​​​​വ പു​​​​തി​​​​യ മോ​​​​ഡ​​​​ലി​​​​ല്‍ ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ടാ​​​​റ്റാ മോ​​​​ട്ടോ​​​​ഴ്‌​​​​സ് പാ​​​​സ​​​​ഞ്ച​​​​ര്‍ വെ​​​​ഹി​​​​ക്കി​​​​ള്‍​സ് ലി​​​​മി​​​​റ്റ​​​​ഡ് എം​​​​ഡി​​​​യും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ശൈ​​​​ലേ​​​​ഷ് ച​​​​ന്ദ്ര പ​​​​റ​​​​ഞ്ഞു. പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​കു​​​​ന്ന പു​​​​തു​​​​മ​​​​ക​​​​ളും ആ​​​​ക​​​​ർ​​​​ഷ​​​​ക രൂ​​​​പ​​​​ക​​​​ല്പ​​​​ന​​​​യും ഉ​​​​ള്‍​പ്പെ​​​​ടെ പ്രീ​​​​മി​​​​യം അ​​​​നു​​​​ഭ​​​​വ​​​​മാ​​​​ണ് ടാ​​​​റ്റാ സി​​​​യ​​​​റ ന​​​​ല്‍​കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ജ​​​​നു​​​​വ​​​​രി 15 മു​​​​ത​​​​ല്‍ വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ത​​​​ര​​​​ണം തു​​​​ട​​​​ങ്ങും.

 

Business

ടാ​​റ്റ മോ​​ട്ടോ​​ഴ്സ് ഇ​​നി ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ​​സ്

മുംബൈ: ടാ​​റ്റ മോ​​ട്ടോ​​ഴ്സ് ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ​​സ് എ​​ന്ന് പു​​ന​​ർ​​നാ​​മ​​ക​​ര​​ണം ചെ​​യ്തു. സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ളി​​ൽ പു​​തി​​യ സ്ക്രി​​പ്റ്റ് ഐ​​ഡി ടി​​എം​​പി​​വി (TMPV) എ​​ന്ന് കാ​​ണി​​ക്കും.

ടാ​​റ്റ മോ​​ട്ടോ​​ഴ്സ് സെ​​പ്റ്റം​​ബ​​ർ അ​​വ​​സാ​​ന​​ത്തോ​​ടെ ന​​ട​​ത്തി​​യ സു​​പ്ര​​ധാ​​ന പ്ര​​ഖ്യാ​​പ​​ന​​മാ​​യി​​രു​​ന്നു യാ​​ത്രാ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും വാ​​ണി​​ജ്യ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു​​മാ​​യി പ്ര​​ത്യേ​​കം ക​​ന്പ​​നി​​ക​​ൾ രൂ​​പീ​​ക​​രി​​ക്കു​​ന്നു​​വെ​​ന്ന​​ത്. ഒ​​ക്ടോ​​ബ​​ർ 14നാണ് ​​ടാ​​റ്റ മോ​​ട്ടോ​​ഴ്സ് എ​​ന്ന ക​​ന്പ​​നി പി​​രി​​ഞ്ഞ് ര​​ണ്ട് സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യ​​ത്. യാ​​ത്രാ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കുള്ള ക​​ന്പ​​നി​​യാ​​ണ് ഇ​​ന്ന​​ലെ മു​​ത​​ൽ ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ​​സ് എന്ന പു​​തി​​യ പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. ഇ​​തി​​ന് പു​​തി​​യ ലോ​​ഗോ​​യും ന​​ല്കി​​യി​​ട്ടു​​ണ്ട്.

ഇ​​പ്പോ​​ൾ വേ​​ർ​​പി​​രി​​ഞ്ഞ വാ​​ണി​​ജ്യ വാ​​ഹ​​ന ബി​​സി​​ന​​സി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ പി​​ന്നീ​​ട് ബി​​എ​​സ്ഇ, എ​​ൻ​​എ​​സ്ഇ സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ളി​​ൽ ലി​​സ്റ്റ് ചെ​​യ്യു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്നു.

ടാ​​റ്റ​​യു​​ടെ കാ​​റു​​ക​​ൾ, എ​​സ്‌യു​​വി​​ക​​ൾ, ഇ​​ല​​ക്ട്രി​​ക് കാ​​റു​​ക​​ൾ, ജാ​​ഗ്വ​​ർ ലാ​​ൻ​​ഡ് റോ​​വ​​ർ എ​​ന്നി​​വ​​യു​​ടെ നി​​ർ​​മാ​​ണ​​വും വി​​പ​​ണ​​ന​​വും ടി​​എം​​പി​​വി​​യു​​ടെ കീ​​ഴി​​ലാ​​കും.

ടി​​എം​​എ​​ൽ കൊ​​മേ​​ഴ്സ്യ​​ൽ വെ​​ഹി​​ക്കി​​ൾ​​സ് ലി​​മി​​റ്റ​​ഡ് (ടി​​എം​​എ​​ൽ​​സി​​വി) ക​​ന്പ​​നി​​യു​​ടെ കീ​​ഴി​​ൽ ട്ര​​ക്കു​​ക​​ൾ, ടി​​പ്പ​​റു​​ക​​ൾ, ബ​​സു​​ക​​ൾ തു​​ട​​ങ്ങി​​യ വാ​​ണി​​ജ്യാ​​വ​​ശ്യ​​ത്തി​​നു​​പ​​യോ​​ഗി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണ​​വും വി​​പ​​ണ​​ന​​വുമാണ് വ​​രു​​ക. ടി​​എം​​എ​​ൽ​​സി​​വി​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ ന​​വം​​ബ​​റി​​ൽ ബി​​എ​​സ്എ​​യി​​ലും എ​​ൻ​​എ​​സ്ഇ​​യി​​ലും വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ചേ​​ക്കും.

ക​​ന്പ​​നി​​ക​​ൾ വി​​ഭ​​ജി​​ച്ച​​തോ​​ടെ ഓ​​ഹ​​രി ഉ​​ട​​മ​​ക​​ൾ​​ക്ക് അ​​വ​​രു​​ടെ കൈ​​വ​​ശ​​മു​​ള്ള ടാ​​റ്റ മോ​​ട്ടോ​​ഴ്സ് ഓ​​ഹ​​രി​​ക​​ൾ​​ക്കു തു​​ല്യ​​മാ​​യ എ​​ണ്ണം ര​​ണ്ടു ക​​ന്പ​​നി​​ക​​ളി​​ലും ല​​ഭി​​ക്കും.

Latest News

Corehub Up