x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ​ഞ്ഞ വി​ല​യി​ൽ പ​ഞ്ച് ഇ​വി

ഓട്ടോസ്പോട്ട് / അരുൺ ടോം
Published: March 1, 2026 01:48 AM IST | Updated: March 1, 2026 01:48 AM IST

ഇ​ന്ത്യ​യി​ലെ ഇ​ല​ക്‌ട്രി​ക് വാ​ഹ​നവി​പ​ണി​യി​ൽ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​നാ​യി ടാ​റ്റ മോ​ട്ടോ​ഴ്സ് പു​ത്ത​ൻ പ​ഞ്ച് ഇ​വി ഫേ​സ്‌ലി​ഫ്റ്റ് പു​റ​ത്തി​റ​ക്കി. മു​ന്പ​ത്തെ മോ​ഡ​ലി​നേ​ക്കാ​ൾ കൂ​ടു​ത​ൽ റേ​ഞ്ചും പ്രീ​മി​യം ഫീ​ച്ച​റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ പ​ഞ്ച് എ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ഗോ​ള നി​ല​വാ​ര​ത്തി​ലു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഒ​ത്തു​ചേ​രു​ന്ന ഈ ​വാ​ഹ​നം ടാ​റ്റ​യു​ടെ പു​തി​യ "ബാ​റ്റ​റി ആ​സ് ​എ സ​ർ​വീ​സ്’ പ്ലാ​ൻ വ​ഴി കു​റ​ഞ്ഞ വി​ല​യി​ൽ സ്വ​ന്ത​മാ​ക്കാം.

വാ​ഹ​ന​ത്തി​ന്‍റെ പു​റം​മോ​ടി​യി​ൽ മു​ൻ​ഗാ​മി​ക​ളി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ സ്പോ​ർ​ട്ടി​യും ആ​ധു​നി​ക​വു​മാ​യ രൂ​പ​മാ​ണ് ടാ​റ്റാ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​ൻ​ഭാ​ഗ​ത്ത് ഗ്രി​ല്ലി​ന് പ​ക​ര​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന സീ​ൽ​ഡ് പാ​ന​ലും അ​തി​ന് മു​ക​ളി​ലാ​യി വ​ശ​ങ്ങ​ളി​ലേ​ക്ക് നീ​ളു​ന്ന ക​ണ​ക്റ്റ​ഡ് എ​ൽ​ഇ​ഡി ഡി​ആ​ർ​എ​ല്ലു​ക​ളും വാ​ഹ​ന​ത്തി​ന് ഫ്യൂ​ച്ച​റി​സ്റ്റി​ക് ലു​ക്ക് ന​ൽ​കു​ന്നു.

ടാ​റ്റ​യു​ടെ പു​ത്ത​ൻ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന ഡി​സൈ​ൻ ഭാ​ഷ​യാ​യ "ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ’ ഈ ​വാ​ഹ​ന​ത്തി​ലും കൃ​ത്യ​മാ​യി പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്. ചാ​ർ​ജിം​ഗ് പോ​ർ​ട്ട് മു​ൻ​ഭാ​ഗ​ത്തെ ടാ​റ്റാ ലോ​ഗോ​യ്ക്ക് പി​ന്നി​ലാ​യി ന​ൽ​കി​യ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ചാ​ർ​ജിം​ഗ് കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കാ​ൻ സ​ഹാ​യി​ക്കും. കൂ​ടാ​തെ, വ​ശ​ങ്ങ​ളി​ൽ പു​തി​യ ഡി​സൈ​നി​ലു​ള്ള 16 ഇ​ഞ്ച് ഡ​യ​മ​ണ്ട് ക​ട്ട് അ​ലോ​യ് വീ​ലു​ക​ൾ ന​ൽ​കി​യ​ത് പ​ഞ്ച് ഇ​വിയുടെ റോ​ഡ് പ്ര​സ​ൻ​സ് വ​ർ​ധി​പ്പി​ക്കു​ന്നു.

ഡാ​ഷ്ബോ​ർ​ഡി​ൽ പ്ര​ധാ​ന ആ​ക​ർ​ഷ​ണം 10.25 ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​മാ​ണ്. വ​യ​ർ​ലെ​സ് ആ​ൻ​ഡ്രോ​യി​ഡ് ഓ​ട്ടോ, ആ​പ്പി​ൾ കാ​ർ​പ്ലേ എ​ന്നി​വ​യ്ക്കൊ​പ്പം ടാ​റ്റ​യു​ടെ സ്വ​ന്തം ക​ണ​ക്റ്റ​ഡ് കാ​ർ സാ​ങ്കേ​തി​ക​വി​ദ്യ​യാ​യ "iRA.ev' വ​ഴി ഫീ​ച്ച​റു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ, ഡ്രൈ​വ​ർ​ക്ക് വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി 7.0 ഇ​ഞ്ച് ഡി​ജി​റ്റ​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​റും ല​ഭ്യ​മാ​ണ്.

ടാ​റ്റ​യു​ടെ ലോ​ഗോ പ്ര​കാ​ശി​ക്കു​ന്ന പു​തി​യ ടു സ്പോ​ക്ക് സ്റ്റി​യ​റിം​ഗ് വീ​ൽ വാ​ഹ​ന​ത്തി​ന്‍റെ ഇ​ന്‍റീ​രി​യ​റി​ന് ആ​ഡം​ബ​ര പ​രി​വേ​ഷം ന​ൽ​കു​ന്നു. സീ​റ്റു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തി​യ​തി​നൊ​പ്പം വെ​ന്‍റി​ലേ​റ്റ​ഡ് സീ​റ്റു​ക​ൾ എ​ന്ന സ​വി​ശേ​ഷ​തകൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥ​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും. വോ​യ്സ് അ​സി​സ്റ്റഡ് സ​ണ്‍​റൂ​ഫ്, ഹ​ർ​മാ​ൻ സൗ​ണ്ട് സി​സ്റ്റം, ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ണ്‍​ട്രോ​ൾ, വ​യ​ർ​ലെ​സ് ചാ​ർ​ജ​ർ തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ളും പു​തി​യ പ​ഞ്ചി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ പ​ഞ്ച് ഇ​വി ഫേ​സ്‌ലി​ഫ്റ്റ് ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ എ​ല്ലാ വേ​രി​യ​ന്‍റു​ക​ളി​ലും സ്റ്റാ​ൻ​ഡേ​ർ​ഡ് ആ​യി ന​ൽ​കി​യി​ട്ടുണ്ട്. ഇ​ല​ക്‌ട്രോ​ണി​ക് സ്റ്റ​ബി​ലി​റ്റി പ്രോ​ഗ്രാം, ഹി​ൽ ഹോ​ൾ​ഡ് അ​സി​സ്റ്റ്, ട​യ​ർ പ്ര​ഷ​ർ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം, എ​ല്ലാ ച​ക്ര​ങ്ങ​ളി​ലും ഡി​സ്ക് ബ്രേ​ക്കു​ക​ൾ, ഇ​ല​ക്‌ട്രോ​ണി​ക് പാ​ർ​ക്കിം​ഗ് ബ്രേ​ക്ക്, 360 ഡി​ഗ്രി കാ​മ​റ, ബ്ലൈ​ൻ​ഡ് സ്പോ​ട്ട് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം എ​ന്നി​വ വാ​ഹ​നം കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കു​ന്നു.

ടാ​റ്റ​യു​ടെ സ്വ​ന്തം "actiev.ev' ആ​ർ​ക്കി​ടെ​ക്ച​റി​ൽ നി​ർ​മി​ച്ച പ​ഞ്ച് ഇ​വി ര​ണ്ട് പ്ര​ധാ​ന ബാ​റ്റ​റി ഓ​പ്ഷ​നു​ക​ളി​ലാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. മു​ൻ​പ​ത്തെ 25 കി​ലോ​വാ​ട്ട്, 35 കി​ലോ​വാ​ട്ട് ബാ​റ്റ​റി​ക​ൾ​ക്ക് പ​ക​രം ഇ​പ്പോ​ൾ മീ​ഡി​യം റേ​ഞ്ച് മോ​ഡ​ലു​ക​ളി​ൽ 30 കി​ലോ​വാ​ട്ട് ബാ​റ്റ​റി​യും ലോംഗ് റേ​ഞ്ച് മോ​ഡ​ലു​ക​ളി​ൽ 40 കി​ലോ​വാ​ട്ട് ബാ​റ്റ​റി​യു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മീ​ഡി​യം റേ​ഞ്ച് മോ​ഡ​ൽ ഒ​റ്റ ചാ​ർ​ജി​ൽ 365 കി​ലോ​മീ​റ്റ​ർ വ​രെ റേ​ഞ്ച് ന​ൽ​കു​ന്പോ​ൾ ലോംഗ് റേ​ഞ്ച് പ​തി​പ്പ് 468 കി​ലോ​മീ​റ്റ​ർ എ​ന്ന മി​ക​ച്ച റേ​ഞ്ചാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ന​ഗ​രയാ​ത്ര​ക​ൾ​ക്കും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്കും ഒ​രു​പോ​ലെ അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് ഇ​തി​ന്‍റെ മോ​ട്ടോ​ർ ട്യൂ​ണ്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. പൂ​ജ്യ​ത്തി​ൽനി​ന്ന് 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ം കൈ​വ​രി​ക്കാ​ൻ 9.5 സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം മ​തി​യാ​കും.

പു​തി​യ പ​ഞ്ച് ഇ​വി ഫേ​സ്‌ലി​ഫ്റ്റി​ന്‍റെ എ​ക്സ്ഷോ​റും വി​ല 9.69 ല​ക്ഷം മു​ത​ലാ​ണ് തു​ട​ങ്ങു​ക. സാ​ന്പ​ത്തി​ക​മാ​യി നോ​ക്കു​ക​യാ​ണെ​ങ്കി​ൽ, ബാ​റ്റ​റി​യു​ടെ വി​ല ഒ​ഴി​വാ​ക്കി കാ​ർ വാ​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ന്ന "ബാ​റ്റ​റി ആ​സ് എ സ​ർ​വീ​സ്’ പ​ദ്ധ​തി​യാ​ണ് പ​ഞ്ച് ഇ​വി​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. ബാ​റ്റ​റി വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ 6.49 ല​ക്ഷം രൂ​പ മു​ത​ൽ വാ​ഹ​നം സ്വ​ന്ത​മാ​ക്കാം. ബാ​റ്റ​റി ഉ​പ​യോ​ഗ​ത്തി​ന് കി​ലോ​മീ​റ്റ​റി​ന് 2.60 രൂ​പ വീ​തം ന​ൽ​കി​യാ​ൽ മ​തി​യാ​കും.

വി​ല: 6.49 ല​ക്ഷം മുതൽ

റേ​ഞ്ച്: 468 കി​ലോ​മീ​റ്റ​ര്‍

Tags : punch ev low price Tata Punch Tata Motors

Recent News

Corehub Up