Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taxi Drivers In Crisis

Kozhikode

സൗ​ജ​ന്യ ബ​സ് യാ​ത്ര​യും മി​നി ബ​സ് സ​ർ​വീ​സും: ടാക്സി ഡ്രൈ​വ​ർ​മാ​രു​ടെ ഉ​പ​ജീ​വ​നം പ്ര​തി​സ​ന്ധി​യി​ൽ

ഗൂ​ഡ​ല്ലൂ​ർ: സൗ​ജ​ന്യ ബ​സ് യാ​ത്ര​യും മി​നി ബ​സ് സ​ർ​വീ​സും ഓ​ട്ടോ, ജീ​പ്പ് ഡ്രൈ​വ​ർ​മാ​രു​ടെ ഉ​പ​ജീ​വ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച് മ​റ്റ് ജോ​ലി​ക​ളി​ലേ​ക്ക് ഡ്രൈ​വ​ർ​മാ​ർ നീ​ങ്ങു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് പി​എം​കെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഹം​സ നി​വേ​ദ​നം ന​ൽ​കി. നീ​ല​ഗി​രി ജി​ല്ല​യി​ലെ ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ ഓ​ട്ടോ, ജീ​പ്പ് ഡ്രൈ​വ​ർ​മാ​ർ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്നും അ​വ​രു​ടെ ഉ​പ​ജീ​വ​നം സം​ര​ക്ഷി​ക്കാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ര​ള അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്, കേ​ര​ള സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ ഈ​ളു​ക​ളും ബ​സ് യാ​ത്ര തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഓ​ട്ടോ, ജീ​പ്പ് സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യും ഡ്രൈ​വ​ർ​മാ​രു​ടെ വ​രു​മാ​ന​ത്തെ ഇ​ത് സാ​ര​മാ​യി ബാ​ധി​ച്ച​താ​യും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​ന്ധ​ന വി​ല​വ​ർ​ധ​ന, വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, ബാ​ങ്ക് വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ്, സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നെ​ടു​ത്ത ഉ​യ​ർ​ന്ന പ​ലി​ശ​യു​ള്ള വാ​യ്പ​ക​ൾ എ​ന്നി​വ ഡ്രൈ​വ​ർ​മാ​രു​ടെ സാ​ന്പ​ത്തി​ക​ഭാ​രം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടെ പ​ല​ർ​ക്കും വാ​യ്പാ തി​രി​ച്ച​ട​വ് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​ത് നി​ർ​ത്തി​വ​ച്ച് കു​ടും​ബം പോ​റ്റാ​ൻ മ​റ്റു പ​ണി​ക​ൾ തേ​ടി​പ്പോ​കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പ​ല​രും.

ചി​ല മി​നി ബ​സു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​നു​മ​തി​യി​ല്ലാ​തെ​യോ അ​നു​വ​ദി​ച്ച റൂ​ട്ടു​ക​ൾ ലം​ഘി​ച്ചോ സ​ർ​വീ​സ് ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​ക​ളു​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഗ​താ​ഗ​ത​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ല​വി​ലു​ള്ള ചെ​റു​കി​ട വാ​ഹ​ന ഉ​ട​മ​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തെ ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ പു​തി​യ മി​നി ബ​സ് പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഓ​ട്ടോ, ജീ​പ്പ് ഡ്രൈ​വ​ർ​മാ​ർ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി പ​ലി​ശ​ര​ഹി​ത​മോ കു​റ​ഞ്ഞ പ​ലി​ശ​യു​ള്ള​തോ ആ​യ വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ക, നി​ല​വി​ലു​ള്ള ബാ​ങ്ക് വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് പു​നഃ​ക്ര​മീ​ക​രി​ച്ച് കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​ക, സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ട​ബാ​ധ്യ​ത കു​റ​യ്ക്കാ​ൻ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ആ​ശ്വാ​സ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക, വ​രു​മാ​ന​ന​ഷ്ടം നേ​രി​ട്ട ഡ്രൈ​വ​ർ​മാ​രെ ക​ണ്ടെ​ത്തി അ​ർ​ഹ​രാ​യ​വ​ർ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up