Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teacher Attacks

വി​വാ​ഹ​മോ​ച​ന​ക്കേ​സ്; കോ​ട​തി പ​രി​സ​ര​ത്ത് എ​തി​ർ​ഭാ​ഗം വ​നി​താ അ​ഭി​ഭാ​ഷ​ക​യെ ആ​ക്ര​മി​ച്ച് അ​ധ്യാ​പ​ക​ൻ

ത​ല​ശേ​രി: വി​വാ​ഹ മോ​ച​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബ​ക്കോ​ട​തി​യി​ലെ​ത്തി​യ സ്വ​കാ​ര്യ കോ​ള​ജ് അ​ധ്യാ​പ​ക​ൻ കോ​ട​തി പ​രി​സ​ര​ത്ത് വ​ച്ച് എ​തി​ർ ഭാ​ഗം അ​ഭി​ഭാ​ഷ​ക​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യും ഇ​പ്പോ​ൾ ക​തി​രൂ​ർ മൂ​ന്നാം മൈ​ലി​ൽ താ​മ​സ​ക്കാ​രി​യു​മാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക പി.​വി. സോ​ണി​യ​യാ​ണ് (56) കൈ​യേ​റ്റ​ത്തി​നി​ര​യാ​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ള​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി കീ​ഴാ​ലി പൊ​യി​ൽ വീ​ട്ടി​ൽ കെ.​പി. ദി​വാ​ക​ര​നെ (51 ) ത​ല​ശേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ കോ​ട​തി കൗ​ൺ​സി​ലിം​ഗ് ഹാ​ളി​ന് പു​റ​ത്തെ കാ​ത്തി​രി​പ്പ് മു​റി​ക്ക​ടു​ത്ത് സ​ഹ​പ്ര​വ​ർ​ത്ത​ക​യു​മാ​യി സോ​ണി​യ സം​സാ​രി​ച്ചു നി​ൽ​ക്കെ ദി​വാ​ക​ര​ൻ അ​സ​ഭ്യം പ​റ​ഞ്ഞു​കൊ​ണ്ട് മു​ഖ​ത്ത​ടി​ക്കു​ക​യും വ​സ്ത്ര​ത്തി​ൽ പി​ടി​ച്ചു വ​ലി​ച്ച് ത​ള്ളി​യി​ടു​ക​യു​മാ​യി​രു​ന്നു. നി​ല​ത്തു​വീ​ണ അ​ഭി​ഭാ​ഷ​ക​യു​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ടു.

ന​ട്ടെ​ല്ലി​നും ക​ഴു​ത്തി​നും മു​ഖ​ത്തും പ​രി​ക്കേ​റ്റ സോ​ണി​യ​യെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​ഹി എ​ക്സ​ൽ കോ​ള​ജ് അ​ധ്യാ​പ​ക​നാ​ണ് ദി​വാ​ക​ര​ൻ. ഭാ​ര്യ​യു​മാ​യി വേ​ർ​പി​രി​ഞ്ഞ് ക​ഴി​യു​ന്ന ഇ​യാ​ൾ​ക്കെ​തി​രെ കു​ടും​ബ കോ​ട​തി​യി​ൽ വി​വാ​ഹ മോ​ച​ന​ത്തി​നും ജീ​വ​നാം​ശ​ത്തി​നു​മാ​യി ​കേ​സു​ണ്ട്. ഭാ​ര്യ​യു​ടെ കേ​സ് ന​ട​ത്തു​ന്ന വി​രോ​ധ​മാ​ണ് അ​ഭി​ഭാ​ഷ​ക​യെ ആ​ക്ര​മി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഇ​തി​നു മു​ന്പും ഇ​യാ​ൾ അ​ഭി​ഭാ​ഷ​ക​യെ ചീ​ത്ത​വി​ളി​ച്ച​താ​യി പ​രാ​തി​യു​ണ്ട്.

ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ദി​വാ​ക​ര​നും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. അ​ഭി​ഭാ​ഷ​ക കോ​ട​തി വ​ള​പ്പി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ബാ​ർ അ​സോ​സി​യേ​ഷ​ൻ അ​ടി​യ​ന്തി​ര യോ​ഗം ചേ​ർ​ന്ന് പ്ര​തി​ഷേ​ധി​ച്ചു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ആ​വ​ശ്യ​മാ​യ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ജി​ല്ലാ ജ​ഡ്ജ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, എ​ന്നി​വ​രോ​ട് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

അ​ഭി​ഭാ​ഷ​ക​യെ ആ​ക്ര​മി​ച്ച​യാ​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ത​ല​ശേ​രി എ​സ്എ​ച്ച്ഒ​യെ നേ​രി​ൽ​ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചാ​ണ് ഇ​ന്ന് അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​വു​ക. രാ​വി​ലെ 10.30 ന് ​പ്ര​തി​ഷേ​ധ യോ​ഗ​വും ചേ​രും.

Latest News

Corehub Up