Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TeestaRiver

Special

ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കാ​ട്ടാ​ന​ക്കു​ട്ടി​ക്ക് ജീ​വ​ന്‍റെ ത​ണ​ലൊ​രു​ക്കി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ളി​ലെ ജ​ൽ​പാ​യ്ഗു​രി ജി​ല്ല​യി​ലു​ള്ള തീ​സ്ത ന​ദി​യി​ൽ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ വേ​റി​ട്ടൊ​രു കാ​ഴ്ച​യ്ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​കൃ​തി സാ​ക്ഷ്യം വ​ഹി​ച്ച​ത്.

ഗ​ജോ​ൽ​ഡോ​ബ മേ​ഖ​ല​യി​ലൂ​ടെ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ദി മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കി​ൽ​പ്പെ​ട്ട് കൂ​ട്ട​ത്തി​ൽ നി​ന്ന് വേ​ർ​പെ​ട്ടു​പോ​യ ഏ​താ​നും ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കാ​ട്ടാ​ന​ക്കു​ട്ടി മ​ര​ണ​മു​ഖ​ത്തു​നി​ന്നാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

ന​ദി​യി​ലെ അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഒ​ഴു​കി​പ്പോ​യ കു​ഞ്ഞാ​ന വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പൊ​ങ്ങി ശ്വാ​സ​ത്തി​നാ​യി പി​ട​യു​ന്ന​ത് മീ​ൻ​പി​ടി​ച്ചു​കൊ​ണ്ടി​രു​ന്ന പ്രാ​ദേ​ശി​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഒ​ട്ടും സ​മ​യം പാ​ഴാ​ക്കാ​തെ ത​ങ്ങ​ളു​ടെ ബോ​ട്ട് ആ​ന​ക്കു​ട്ടി ഒ​ഴു​കി​പ്പോ​യ ദി​ശ​യി​ലേ​ക്ക് തി​രി​ച്ചു. ശ​ക്ത​മാ​യ ഒ​ഴു​ക്കി​നെ പ്ര​തി​രോ​ധി​ച്ച് ഏ​ക​ദേ​ശം മൂ​ന്ന് കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം ആ​ന​ക്കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന ഇ​വ​ർ, ഒ​ടു​വി​ൽ ആ​ന​ക്കു​ട്ടി​യെ സാ​ഹ​സി​ക​മാ​യി വ​ള്ള​ത്തി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റി.

ഭ​യ​ന്നും ത​ണു​ത്തു​വി​റ​ച്ചും വ​ള്ള​ത്തി​ന്‍റെ ത​ട്ടി​ൽ കി​ട​ന്ന ആ​ന​ക്കു​ട്ടി​യെ ത​ട​വി​ക്കൊ​ടു​ത്ത് ആ​ശ്വ​സി​പ്പി​ച്ച ഇ​വ​ർ, അ​തി​നെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്‌​ക്കെ​ത്തി​ച്ച ശേ​ഷം വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​ഠം​ബാ​രി റേ​ഞ്ചി​ലെ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി ആ​ന​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യാ​വ​സ്ഥ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണ​ങ്ങ​ൾ ന​ൽ​കി. തു​ട​ർ​ന്ന് ഗ​ജോ​ൽ​ഡോ​ബ വ​ന​മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്ന് കു​ഞ്ഞാ​ന​യു​ടെ അ​മ്മ​യെ ക​ണ്ടെ​ത്താ​നാ​യി വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ അ​മ്മ​യാ​ന​യെ ക​ണ്ടെ​ത്തു​ക​യും, ആ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ അ​മ്മ ത​ന്‍റെ കു​ഞ്ഞി​നെ സ്നേ​ഹ​ത്തോ​ടെ സ്വീ​ക​രി​ച്ച് പാ​ൽ ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ര​ണ്ടാ​ന​ക​ളും ഒ​ന്നി​ച്ചു കാ​ടു​ക​യ​റി​യ​തോ​ടെ​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശു​ഭ​പ​ര്യ​വ​സാ​ന​മാ​യ​ത്.

Latest News

Corehub Up