Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tel Aviv

ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം: ടെ​ൽ അ​വീ​വി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ, ജ​ന​ങ്ങ​ൾ ബ​ങ്ക​റു​ക​ളി​ൽ

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ​ക്കും പ്ര​ധാ​ന നേ​താ​ക്ക​ളു​ടെ വ​ധ​ത്തി​നും തി​രി​ച്ച​ടി​യാ​യി ഇ​റാ​ൻ തൊ​ടു​ത്തു​വി​ട്ട മി​സൈ​ലു​ക​ൾ ഇ​സ്രാ​യേ​ൽ ത​ല​സ്ഥാ​ന​മാ​യ ‌ടെ​ൽ അ​വീ​വി​ൽ പ​തി​ച്ചു. ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഏ​റ്റ​വും ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്.

സാ​ധാ​ര​ണ മി​സൈ​ലു​ക​ൾ​ക്ക് പു​റ​മെ, വി​നാ​ശ​ക​ര​മാ​യ ക്ല​സ്റ്റ​ർ മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​ത് വ​ലി​യൊ​രു പ്ര​ദേ​ശം ഒ​രേ​സ​മ​യം ത​ക​ർ​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ്.ടെ​ൽ അ​വീ​വി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മീ​പ​വും മി​സൈ​ലു​ക​ൾ പ​തി​ച്ചു. കെ​ട്ടി​ട​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ആ​ള​പാ​യ​ത്തെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ഇ​സ്രാ​യേ​ൽ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലു​ട​നീ​ളം അ​പാ​യ സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ബ​ങ്ക​റു​ക​ളി​ലേ​ക്കും മാ​റി​യ​ത്.

ഇ​ത് വെ​റും തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും, ഇ​സ്ര​യേ​ൽ ഇ​നി​യും ആ​ക്ര​മ​ണം തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ മാ​ര​ക​മാ​യ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്നും ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​സ്ര​യേ​ലി​ന്‍റെ അ​യ​ൺ ഡോം ​പ്ര​തി​രോ​ധ സം​വി​ധാ​നം പ​ല മി​സൈ​ലു​ക​ളെ​യും ത​ക​ർ​ത്തു​വെ​ങ്കി​ലും, ഒ​രേ​സ​മ​യം നൂ​റു​ക​ണ​ക്കി​ന് മി​സൈ​ലു​ക​ൾ വ​ന്ന​തി​നാ​ൽ ചി​ല​ത് ല​ക്ഷ്യ​സ്ഥാ​ന​ത്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

 

 

Business

ആ​​ക്ര​​മ​​ണ​​ത്തി​​നി​​ടെ​​യും ഇസ്രയേൽ വി​​പ​​ണി​​യി​​ൽ ഉ​​യ​​ർ​​ച്ച

ടെ​​ൽ അ​​വീ​​വ്: ഇ​​റാ​​നു​​മാ​​യു​​ള്ള സം​​ഘ​​ർ​​ഷം മൂ​​ർ​​ച്ഛി​​ച്ചിരി​​ക്കേ ഇ​​സ്ര​​യേ​​ലി​​ന്‍റെ ടെ​​ൽ അ​​വീ​​വ് സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ച് (ടി​​എ​​എ​​സ്ഇ) സൂ​​ചി​​ക നാ​​ലു ശ​​ത​​മാ​​ന​​ത്തോ​​ളം ഉ​​യ​​ർ​​ന്നു. 52 ആ​​ഴ്ച​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​യാ​​ണ് ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഇ​​റാ​​ന്‍റെ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ടെ​​ൽ അ​​വീ​​വി​​ലെ പു​​തി​​യ സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ച് കെ​​ട്ടി​​ട​​ത്തി​​ന് നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളു​​ണ്ടാ​​യെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ട്.
പ്രാ​​ദേ​​ശി​​ക സ​​മ​​യം രാ​​വി​​ലെ 10 മ​​ണി​​ക്ക് തു​​റ​​ന്ന വി​​പ​​ണി​​ക​​ൾ, സെ​​ഷ​​നി​​ലു​​ട​​നീ​​ളം സ്ഥി​​ര​​മാ​​യി ഉ​​യ​​ർ​​ന്നു. ബെ​​ഞ്ച്മാ​​ർ​​ക്ക് സൂ​​ചി​​ക വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ 4.7 ശ​​ത​​മാ​​നം വ​​രെ ഉ​​യ​​ർ​​ന്നു. ജൂ​​ണ്‍ 12 ന് 4 ​​ശ​​ത​​മാ​​നം ഇ​​ടി​​വി​​നു​​ശേ​​ഷം സൂ​​ചി​​ക​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാ​​മ​​ത്തെ ഉ​​യ​​ർ​​ച്ച​​യാ​​ണി​​ത്. ടി​​എ125 സൂ​​ചി​​ക ഈ ​​വ​​ർ​​ഷം ഇ​​തു​​വ​​രെ 16 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു, എ​​സ് & പി 500 ​​ന്‍റെ 2 ശ​​ത​​മാ​​നം നേ​​ട്ട​​ത്തെ മ​​റി​​ക​​ട​​ന്നു.
ടി​​എ​​എ​​സ്ഇ​​യു​​ടെ ഓ​​ൾ ഷെ​​യ​​ർ ഇ​​ൻ​​ഡ​​ക്സ് 0.5 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 52 ആ​​ഴ്ച​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 2574.89ലെ​​ത്തി. ടി​​എ-35, ടി​​എ-125 സൂ​​ചി​​ക​​ക​​ൾ 52 ആ​​ഴ്ച​​ത്തെ ഉ​​യ​​രത്തിൽ യ​​ഥാ​​ക്ര​​മം 2810.08, 2850.08ലെ​​ത്തി.
ഇ​​റാ​​ൻ-​​ഇ​​സ്ര​​യേ​​ൽ യു​​ദ്ധം ആ​​രം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം ഇ​​സ്രേലി സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ചി​​ന്‍റെ മു​​ൻ​​നി​​ര സൂ​​ചി​​ക​​യാ​​യ ടി​​എ 125 ഉ​​യ​​ർ​​ച്ച​​യി​​ലാ​​ണ്. ഈ ​​കാ​​ല​​യ​​ള​​വി​​ൽ 5 ശ​​ത​​മാ​​നം നേ​​ട്ട​​മു​​ണ്ടാ​​യി. മേ​​യ് മാ​​സ​​ത്തി​​ൽ 6.55 ശ​​ത​​മാ​​ന​​വും ഏ​​പ്രി​​ലി​​ൽ 4.53 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ജൂ​​ണി​​ൽ ഇ​​തു​​വ​​രെ ഏ​​ക​​ദേ​​ശം അ​​ഞ്ചു ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

Latest News

Corehub Up