ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. ഒരാൾ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്.
ടെൽ അവീവിൽ ബാലിസ്റ്റിക് മിസൈൽ പതിച്ച സ്ഥലത്തേക്ക് ഹോം ഫ്രണ്ട് കമാൻഡിന്റെ സെർച്ച് ആൻഡ് റെസ്ക്യൂ ബ്രിഗേഡിൽ നിന്നുള്ള ഐഡിഎഫ് സൈനികരെ അയച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി സൈന്യം അറിയിച്ചു.
ആക്രമണം പൂർണമായും അവസാനിപ്പിക്കുന്നതുവരെ ഇറാൻ സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുമെന്ന് യുഎന്നിലെ ഇറാൻ അംബസഡർ അമീർ-സയീദ് ഇറവാനി പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തിന്റെ അമേരിക്കയെ വലിച്ചിഴയ്ക്കുന്നതിൽ ഇസ്രയേൽ വിജയിച്ചുവെന്ന് അമീർ-സയീദ് ഇറവാനി പറഞ്ഞു.