Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TepidStart

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള: ത​ണു​ത്ത തു​ട​ക്കം; ഒ​രു മീ​റ്റ് റി​ക്കാ​ർ​ഡ് മാ​ത്രം

ചാ​ത്ത​മം​ഗ​ലം (കോ​ഴി​ക്കോ​ട് ): ട്രാ​ക്കു​ണ​ർ​ന്ന​പ്പോ​ൾ വ​ലി​യ തീ​പ്പൊ​രി​ക​ളൊ​ന്നും ക​ണ്ടി​ല്ല. രാ​വി​ലെ ന​ട​ന്ന 3000 മീ​റ്റ​ർ മ​ത്സ​ര​ങ്ങ​ളും വൈ​കു​ന്നേ​രം നി​റ​ഞ്ഞ കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ ന​ട​ന്ന 400 മീ​റ്റ​ർ മ​ത്സ​ര​ങ്ങ​ളു​മാ​യി​രു​ന്നു സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ലെ അ​ത്‌​ല​റ്റി​ക്സി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ലെ ഹൈ​ലൈ​റ്റ്.

ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ൽ ശ്രീ​ഹ​രി ക​രി​ക്ക​നാ​ണ് റി​ക്കാ​ർ​ഡി​ട്ട​ത്. മേ​ള​യി​ലെ ആ​ദ്യ റി​ക്കാ​ർ​ഡ്. അ​തേ​സ​മ​യം, സ​ബ് ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ന്‍റെ ഫ​ലം പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. പ്രാ​യം സം​ബ​ന്ധി​ച്ച പ​രാ​തി​യാ​ണ് പ്ര​ശ്നം.

ജി.​വി. രാ​ജ സ്‌​പോ​ര്‍​ട്സ് സ്‌​കൂ​ളി​ലെ ശ്രീ​ഹ​രി ക​രി​ക്ക​ന്‍ 47.84 സെ​ക്ക​ന്‍​ഡി​ലാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. 2017ല്‍ ​കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ എ​ച്ച്എ​സ്എ​സി​ലെ അ​ഭി​ഷേ​ക് മാ​ത്യു സ്ഥാ​പി​ച്ച 48.88 സെ​ക്ക​ന്‍​ഡ് റി​ക്കാ​ര്‍​ഡാ​ണ് മ​റി​ക​ട​ന്ന​ത്.

സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ല്‍ തൃ​ശൂ​ര്‍ കു​ന്നം​കു​ളം ജി​വി​എ​ച്ച്എ​സ്എ​സി​ലെ കെ.ജെ. എ​ബി​ന്‍ സ്വ​ര്‍​ണം നേ​ടി. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ എ​ബി​ന്‍ 48.06 സെ​ക്ക​ന്‍​ഡി​ല്‍ ഓ​ടി​യെ​ത്തി​യാ​ണ് സ്വ​ര്‍​ണം നേ​ടി​യ​ത്. മീ​റ്റ് റി​ക്കാ​ര്‍​ഡ് ല​ക്ഷ്യ​മി​ട്ട് മ​ത്സ​രി​ക്കാ​നെ​ത്തി​യ എ​ബി​ന് കാ​ലി​നേ​റ്റ പ​രി​ക്ക് വി​ല്ല​നാ​യി.

അ​തോ​ടെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ലെ ജെ​റി​ന്‍ സി. ​ജോ​ണി​നും എ. ​ശി​വ​പ്ര​സാ​ദി​നു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍. 48.77 സെ​ക്ക​ന്‍​ഡി​ല്‍ ജെ​റി​ന്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ള്‍ 49.32 സെ​ക്ക​ന്‍​ഡി​ലാ​ണ് ശി​വ​പ്ര​സാ​ദി​ന്‍റെ ഫി​നി​ഷിം​ഗ്.

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​: പാ​ല​ക്കാ​ടി​ന്‍റെ മു​ന്നേ​റ്റം

കോ​ഴി​ക്കോ​ട്:​ മേ​ള​യി​ല്‍ ആ​ദ്യ ദി​ന​ത്തി​ല്‍ പാ​ല​ക്കാ​ടി​ന്‍റെ മു​ന്നേ​റ്റം. നാ​ലു സ്വ​ര്‍​ണ​വും ര​ണ്ടു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വു​മാ​യി 29 പോ​യി​ന്‍റാ​ണ് പാ​ല​ക്കാ​ടി​നു​ള്ള​ത്.

മൂ​ന്നു സ്വ​ര്‍​ണ​വും മൂ​ന്നു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വു​മാ​യി 26 പോ​യിന്‍റോ​ടെ മ​ല​പ്പു​റ​മാ​ണ് തൊ​ട്ടു​പി​ന്നി​ല്‍. തി​രു​വ​ന​ന്ത​പു​ര​ത്തി​നാ​ണ് മൂ​ന്നാം സ്ഥാ​നം, 13 പോ​യിന്‍റ്.

സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി സെ​ന്‍റ് ജോ​സ​ഫ്‌​സ് ജി​എ​ച്ച്എ​സ്എ​സ് ആ​ല​പ്പു​ഴ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. മ​ല​പ്പു​റം ആ​ല​ത്തി​യൂ​ര്‍ എ​ച്ച്എം​എ​ച്ച്എ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സ് കു​ട്ട​മ​ത്ത് മൂ​ന്നാം സ്ഥാ​നത്തുണ്ട്. ഇ​ന്നു 19 ഫൈ​ന​ലു​ക​ള്‍ ന​ട​ക്കും.

Latest News

Corehub Up