Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TeslaIndia

Viral

സ്റ്റീ​ൽ ലു​ക്ക് മാ​റി 'ദേ​ശി' വൈ​ബ്! ടെ​സ്‌​ല സൈ​ബ​ർ​ട്ര​ക്കി​ന്‍റെ വൈ​റ​ൽ മേ​ക്കോ​വ​ർ

ടെ​സ്‌​ല​യു​ടെ അ​ത്യാ​ധു​നി​ക ഇ​ല​ക്ട്രി​ക് വാ​ഹ​ന​മാ​യ സൈ​ബ​ർ​ട്ര​ക്കി​ന് ഇ​ന്ത്യ​ൻ ശൈ​ലി​യി​ലു​ള്ള വ​ർ​ണാ​ഭ​മാ​യ മേ​ക്കോ​വ​ർ ന​ൽ​കി​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു.

സാ​ധാ​ര​ണ​യാ​യി സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ൽ ലു​ക്കി​ൽ കാ​ണ​പ്പെ​ടു​ന്ന ഈ ​വാ​ഹ​ന​ത്തി​ന് ഇ​ന്ത്യ​ൻ ദേ​ശീ​യ​പാ​ത​ക​ളി​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി കാ​ണു​ന്ന ലോ​റി​ക​ളു​ടെ പ​ര​മ്പ​രാ​ഗ​ത ചി​ത്ര​പ്പ​ണി​ക​ൾ ന​ൽ​കി​യാ​ണ് പു​ന​ര​വ​ത​രി​പ്പി​ച്ച​ത്.

'ഒ​റി​ജി​ന​ൽ ഗ്ലോ​ബ​ൽ ഗ്രാ​ഫി​ക്സ്' എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ ധാ​രാ​ളം ആ​ളു​ക​ളു​ടെ മ​നം ക​വ​ർ​ന്നു ക​ഴി​ഞ്ഞു.

സൈ​ബ​ർ​ട്ര​ക്കി​ന്‍റെ മൂ​ർ​ച്ച​യേ​റി​യ വ​ശ​ങ്ങ​ളി​ലും മു​ൻ​പി​ൻ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി തി​ക​ച്ചും ആ​ക​ർ​ഷ​ക​മാ​യ പു​ഷ്പാ​ല​ങ്കാ​ര​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത ഡി​സൈ​നു​ക​ളും വ​ര​ച്ചു​ചേ​ർ​ത്തി​രി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​ൻ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്ന "ദേ​ഖോ മ​ഗ​ർ പ്യാ​ർ സേ" ​എ​ന്ന പ്ര​ശ​സ്ത​മാ​യ കു​റി​പ്പ് വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് ത​ന്നെ ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​മു​ണ്ട്.

ഭാ​വി​കാ​ല രൂ​പ​ക​ൽ​പ്പ​ന​യും ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ന്‍റെ വ​ർ​ണ​പ്പ​കി​ട്ടും ത​മ്മി​ലു​ള്ള ഈ ​വൈ​വി​ധ്യ​മാ​ർ​ന്ന കൂ​ട്ടു​കെ​ട്ടി​നെ വ​ൻ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ സ്വീ​ക​രി​ച്ച​ത്.

സൈ​ബ​ർ​ട്ര​ക്കി​ന്‍റെ വി​ര​സ​മാ​യ ഭാ​വം മാ​റി തി​ക​ച്ചും മ​നോ​ഹ​ര​മാ​യ ഒ​രു ക​ലാ​സൃ​ഷ്ടി​യാ​യി ഇ​ത് മാ​റി​യെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ ട്ര​ക്കു​ക​ളു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​യ 'ഹോ​ൺ ഒ​കെ പ്ലീ​സ്' എ​ന്ന ബോ​ർ​ഡ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​മാ​യി​രു​ന്നു​വെ​ന്നും, ദൃ​ഷ്ടി​ദോ​ഷം മാ​റു​വാ​ൻ പ​ച്ച​മു​ള​കും നാ​ര​ങ്ങ​യും തൂ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ത​മാ​ശ​രൂ​പേ​ണ ക​മ​ന്‍റ് ചെ​യ്ത​വ​രും കു​റ​വ​ല്ല.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും പാ​ര​മ്പ​ര്യ ക​ല​യു​ടെ​യും ഈ ​വേ​റി​ട്ട സം​യോ​ജ​നം വ​ഴി ഏ​ത് ഇ​ന്ത്യ​ൻ ഹൈ​വേ​യി​ലും ത​ല​യെ​ടു​പ്പോ​ടെ ഓ​ടി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ രൂ​പ​ത്തി​ലേ​ക്ക് സൈ​ബ​ർ​ട്ര​ക്ക് മാ​റി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up