Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ThailandNews

Viral

ബി​ൽ അ​ട​ച്ചി​ല്ല, 18-കാ​രി​യു​ടെ ത​ല​മു​ടി വ​ടി​ച്ചെ​ടു​ത്ത് ബാ​ർ ജീ​വ​ന​ക്കാ​ർ

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ തു​ക ബി​ൽ കു​ടി​ശി​ക വ​രു​ത്തി​യ​തി​ന് 18 വ​യ​സു​ള്ള യു​വ​തി​യു​ടെ ത​ല​മു​ടി ജീ​വ​ന​ക്കാ​ർ പൂ​ർ​ണ​മാ​യി മു​ണ്ഡ​നം ചെ​യ്ത സം​ഭ​വം വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​ഗ​സ്റ്റ് 25-ന് ​പി​ങ്ക്ലാ​ഓ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

നി​യ​മ​പ​ര​മാ​യ വ​ഴി​ക​ൾ തേ​ടു​ന്ന​തി​ന് പ​ക​രം ബാ​ർ അ​ധി​കൃ​ത​ർ സ്വ​ന്തം നി​ല​യി​ൽ ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​താ​ണ് പൊ​തു​ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​ത്. പ്ര​മു​ഖ താ​യ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ച​ലി​ഡ ഫ​ലാ​മ​ത് ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ലോ​ക​മ​റി​യു​ന്ന​ത്.

വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് സ്ഥാ​പ​ന​ത്തി​ൽ പ്ര​വേ​ശി​ച്ച യു​വ​തി, ഇ​രു​നൂ​റി​ല​ധി​കം പാ​നീ​യ​ങ്ങ​ളും ഭ​ക്ഷ​ണ​വും ഓ​ർ​ഡ​ർ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ബി​ൽ തു​ക ഏ​ക​ദേ​ശം 60,000 താ​യ് ഭാ​റ്റ് (1,70,000 ല​ധി​കം രൂ​പ) ആ​യി​രു​ന്നു.

പ​ണം ന​ൽ​കാ​തെ പു​റ​ത്തു​പോ​കാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു വെ​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ മ​റ്റ് പ​ല ബാ​റു​ക​ളി​ലും ഇ​വ​ർ വ​ലി​യ തു​ക ബി​ൽ കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ ആ​രോ​പ​ണം.

എ​ന്നാ​ൽ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ന്ന​തി​ന് പ​ക​രം, യു​വ​തി​യു​ടെ മു​ടി മു​റി​ച്ചു മാ​റ്റി പ​ക​രം 3,000 ഭാ​റ്റ് ബി​ല്ലി​ൽ കു​റ​വ് ചെ​യ്യാ​മെ​ന്ന വി​ചി​ത്ര​മാ​യ ക​രാ​റാ​ണ് മാ​നേ​ജ​ർ മു​ന്നോ​ട്ടു​വെ​ച്ച​ത്. തു​ട​ർ​ന്ന് ട്രി​മ്മ​ർ ഉ​പ​യോ​ഗി​ച്ച് യു​വ​തി​യു​ടെ ത​ല​മു​ടി വ​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങി​യാ​ണ് താ​ൻ ഇ​തി​ന് നി​ന്നു​കൊ​ടു​ത്ത​തെ​ന്നും, അ​ക്ര​മ​ഭ​യ​ത്താ​ലാ​ണ് എ​തി​ർ​ക്കാ​തി​രു​ന്ന​തെ​ന്നും യു​വ​തി പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി. ത​ല​മു​ടി മു​ഴു​വ​നാ​യി ക​ള​യാ​ൻ സ​മ്മ​തി​ച്ചി​രു​ന്നി​ല്ലെ​ന്ന് കു​ടും​ബ​വും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

സം​ഭ​വം കൈ​വി​ട്ടു​പോ​യെ​ന്ന് സ​മ്മ​തി​ച്ച ബാ​ർ അ​ധി​കൃ​ത​ർ പി​ന്നീ​ട് മാ​പ്പു​പ​റ​ഞ്ഞെ​ങ്കി​ലും, സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ വ്യ​ക്തി​ക​ളെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കു​ക​യും കാ​യി​ക​മാ​യി നേ​രി​ടു​ക​യും ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വി​ഷ​യം താ​യ്‌​ല​ൻ​ഡി​ലെ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഒ​രു വ​ശ​ത്ത് വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​നും പ​ണം ന​ൽ​കാ​ത്ത​തി​നും യു​വ​തി​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​യ​രു​മ്പോ​ൾ ത​ന്നെ, ബാ​ർ അ​ധി​കൃ​ത​രു​ടെ കൈ​യേ​റ്റം ക്രൂ​ര​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് പൊ​തു​സ​മൂ​ഹ​ത്തി​ൽ ശ​ക്ത​മാ​കു​ന്ന​ത്.

 

Latest News

Corehub Up