Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thalassery Archdiocese

Kannur

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മേ​ഖ​ലാ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം

ത​ല​ശേ​രി: സാ​മൂ​ഹി​ക​ന​ന്മ​യും രാ​ഷ്‌​ട്ര​പു​രോ​ഗ​തി​യും ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഫൊ​റോ​ന​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന മേ​ഖ​ലാ സ​മ്മേ​ള​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. തോ​മാ​പു​രം മേ​ഖ​ല​യി​ലെ ക​ടു​മേ​നി സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സാ​ജു പ​ടി​ഞ്ഞാ​റേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​റാ​യി നി​യ​മ​തി​നാ​യ ഫാ. ​ജോ​ബി കോ​വാ​ട്ടി​ന് സ്വീ​ക​ര​ണം ന​ൽ​കി.

ക​ർ​ഷ​ക​സ​മൂ​ഹ​ത്തി​നും പു​തി​യ ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി യു​വ​തീ​യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ശ്വാ​സ​ത്തി​ലൂ​ന്നി​യ നേ​തൃ​ത്വ​പാ​ട​വം നേ​ടി​യെ​ടു​ക്കു​ന്ന​തി​നും യു​വാ​ക്ക​ളെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​മാ​യു​ള്ള പ​ദ്ധ​തി​ക​ൾ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഫാ. ​ജോ​ബി കോ​വാ​ട്ട് പ​റ​ഞ്ഞു. ഇ​തി​നാ​യി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ രൂ​പ​ത, ഫൊ​റോ​ന, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത്, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ അ​ഡ്വ. ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ, അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ആ​യി​ത്ത​മ​റ്റം, ട്ര​ഷ​റ​ർ സു​രേ​ഷ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ക​ണ​യാ​ങ്ക​ൽ, മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പൂ​വ​ൻ​പു​ഴ, മേ​ഖ​ലാ സെ​ക്ര​ട്ട​റി തോ​മ​സ് മ​ണ്ണ​നാ​നി​ക്ക​ൽ, രൂ​പ​ത സെ​ക്ര​ട്ട​റി​മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ ജാ​തി​കു​ളം, ജ​യിം​സ് ഇ​മ്മാ​നു​വ​ൽ, ജോ​സ​ഫ് കൊ​ച്ചു​കു​ന്ന​ത്തു​പ​റ​മ്പി​ൽ, ആ​ന്‍റോ തെ​രു​വം​കു​ന്നേ​ൽ, സെ​ബാ​സ്റ്റ്യ​ൻ വ​ട്ട​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മേ​ഖ​ലാ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് ശേ​ഷം ജ​നു​വ​രി​യി​ൽ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up