എടത്വ: തലവടി ചുണ്ടന് വള്ളം ഡോക്ക് നിർമാണത്തിനായി ഫണ്ട് സമാഹരിക്കുന്നതിന് ലക്ഷ്യമിട്ട് തലവടി ടൗണ്‍ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടന് വള്ളം സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബിരിയാണി ചലഞ്ച് നടത്തുന്നു.
ജൂണ്‍ 13 ന് നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ ആദ്യ കൂപ്പണ്‍ തലവടി ചുണ്ടന് ഓവര്‍സീസ് ഫാന്‍സ് അസോസിയേഷന് (ടോഫാ) അംഗം പനപറമ്പില്‍ മനുകുമാര്‍ (മാലദ്വീപ്) വൈസ് പ്രസിഡന്റ് ജോജി ജെ. വൈലപ്പള്ളിക്ക് നല്കി ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ജോമോന് ചക്കാലയില്‍ അധ്യക്ഷത വഹിച്ചു.
ജോയിന്റ് സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുള, കണ്‍വീനര്‍മാരായ വിന്‍സണ്‍ പൊയ്യാലുമാലിൽ, ബിനോയി മംഗലതാടില്‍ എന്നിവര്‍ പ്രസംഗിച്ചു.
തലവടി പഞ്ചായത്തിലെ 13 സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 300 വിദ്യാര്‍ഥികള്‍ക്ക് ടോഫായുടെ നേതൃത്വത്തില്‍ സൗജന്യമായി നോട്ട് ബുക്കുകള്‍ നാളെ വിതരണം ചെയ്യും. കുട്ടനാട് എംഎല്‍എ റെജി ചെറിയാന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രസിഡന്റ് റിക്സണ് എടത്തില്‍ അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി അരുണ്‍ പുന്നശേരിൽ, ട്രഷറാര്‍ ഷിക്കു കുര്യൻ, ടോഫാ പ്രസിഡന്റ് സതീഷ് തെന്നിശേരില്, സെക്രട്ടറി ടിനു തോമസ്, ട്രഷറാര്‍ അശ്വിന് ജേക്കബ് വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ടോഫായുടെ നേതൃത്വത്തില്‍ തലവടി പഞ്ചായത്തിലെ സ്കൂളുകളില്‍ സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്യുന്നത്.