Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thalikulam

Thrissur

തളി​ക്കു​ള​ത്തു ക്ഷേ​ത്ര​ത്തി​ന്‍റെ ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം

ത​ളി​ക്കു​ളം: ത​ളി​ക്കു​ള​ങ്ങ​ര ശ​ങ്ക​രനാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ൽ ഓ​ഫീ​സ് കു​ത്തിത്തു​റ​ന്ന് മോ​ഷ​ണം. അ​ര പ​വ​ൻ സ്വ​ർ​ണ​പ്പൊ​ട്ടും15,000 രൂ​പ​യും സിസി​ടി​വി കാ​മ​റ​യും ഡിവിആ​റും അ​പ​ഹ​രി​ച്ചു.

ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ഓ​ഫീ​സിന്‍റെ ഷ​ട്ട​ർ തു​റ​ന്ന് അ​ക​ത്തുക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ മേ​ശ കു​ത്തിത്തു​റ​ന്നാ​ണ് പ​തി​ന​യ്യാ​യി​ര​ത്തോ​ളം വ​രു​ന്ന പ​ണം ക​വ​ർ​ന്ന​ത്. ചി​ല്ല​റ നാ​ണ​യ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്തി​ല്ല. തു​ട​ർ​ന്ന് ഓ​ഫീ​സി​നു​ള്ളി​ലെ മു​റി​യു​ടെ താ​ഴ് ത​ക​ർ​ത്ത് അ​ല​മാ​ര കു​ത്തി​പ്പൊ​ളി​ച്ചാ​ണ് സ്വ​ർ​ണ്ണ​പ്പൊ​ട്ട് മോ​ഷ്ടി​ച്ച​ത്. ഫ​യ​ലു​ക​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ അ​ടി​ച്ചു തെ​ളി​ക്കാ​ര​ൻ പ്ര​ശാ​ന്ത് എ​ത്തി​യ​പ്പോ​ൾ ഓ​ഫീ​സ് തു​റ​ന്ന നി​ല​യി​ൽ ക​ണ്ട് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളേ​യും തു​ട​ർ​ന്ന് പോ​ലീ​സി​നേ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നെ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ്നാ​യ നൂ​റു​മീ​റ്റ​ർ ദൂ​രെ​യു​ള്ള ത​ളി​ക്കു​ള​ങ്ങ​ര കു​ളം വ​രെ​യും തി​രി​ച്ചു വ​ന്ന് ക്ഷേ​ത്ര​ത്തി​നു 50 മീ​റ്റ​ർ കി​ഴ​ക്ക് വൈ​ദ്യു​തി പോ​സ്റ്റ് വ​രേ​യും പോ​യി നി​ന്നു.

ഓ​ഫീ​സി​ന​ക​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​യും ഡിവിആ​റും ന​ഷ്ട​പ്പെ​ട്ടു​വെ​ങ്കി​ലും സ​മീ​പ​ത്തെ ഒ​രു സ്വ​കാ​ര്യ ക​ട​യു​ടെ കാ​മ​റ​യി​ൽ ര​ണ്ടു പേ​ർ കു​ള​ക്ക​ര​യി​ലേ​യ്ക്ക് പോ​കു​ന്ന​തും തി​രി​ച്ചു വ​രു​ന്ന​തി​ന്‍റേയും ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​ളു​ക​ളെ വ്യ​ക്ത​മാ​കാ​ത്ത നി​ല​യി​ലാ​ണ്. ഡി​വിആ​റി​ന്‍റെ ചി​ല അ​വ​ശി​ഷ്ട​ങ്ങ​ൾ കു​ള​ത്തി​നു സ​മീ​പം ക​ണ്ടെ​ത്തി. എ​ന്നാ​ൽ ഓ​ഫീ​സി​ന്‍റെ താ​ഴ് അ​പ​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

പു​ല​ർ​ച്ചെ 1.50 ന് ​പോ​ലീ​സ് എ​ത്തി പ​തി​വു​പോ​ലെ ക്ഷേ​ത്ര​ത്തി​നു പു​റ​ത്തു വ​ച്ച പു​സ്ത​ക​ത്തി​ൽ ഒ​പ്പി​ട്ടു പോ​കു​മ്പോ​ൾ ന​ട​പ്പു​ര​യി​ൽ ലൈ​റ്റി​ട്ട നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. സം​ശ​യം തോ​ന്നാ​തി​രു​ന്ന​തി​നാ​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ല.

അ​തേ​സ​മ​യം വൈ​കി​ട്ട് ന​ട അ​ട​ച്ചു പോ​കു​മ്പോ​ൾ ഓ​ഫീ​സി​നു മു​ന്നി​ലെ ഒ​രു ബ​ൾ​ബ് ഒ​ഴി​കെ മ​റ്റെ​ല്ലാ ലൈ​റ്റു​ക​ളും ഓ​ഫാ​ക്കി​യി​രു​ന്നു​വെ​ന്ന് ക്ഷേ​ത്ര സ​മി​തി പ്ര​സി​ഡ​ന്‍റ് ശ​ശീ​ന്ദ്ര​ൻ വ​ല്ല​ത്ത് പ​റ​ഞ്ഞു.

Latest News

Corehub Up