Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thamarassery Churam

താ​മ​ര​ശേ​രി ചു​ര​ത്തി​ന് താ​ഴെ മ​ധ്യ​വ​യ​സ്‌​ക​ന്‍റെ മൃ​ത​ദേ​ഹം; അ​ന്വേ​ഷ​ണം തു‌​ട​ങ്ങി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ന് താ​ഴെ കൊ​ക്ക​യി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ത്തോ​ളി കൊ​ള​ത്തൂ​ര്‍ സ്വ​ദേ​ശി ചെ​റു​വ​ള​ത്ത് ഹ​മീ​ദി(50)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ചു​ര​ത്തി​ലെ എ​ട്ടും ഒ​ന്‍​പ​തും വ​ള​വി​നി​ട​യി​ല്‍ 12 മീ​റ്റ​റോ​ളം താ​ഴ്ച​യി​ലാ​യി ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഉ​ട​ന്‍ ത​ന്നെ ഇ​വ​ര്‍ താ​മ​ര​ശേ​രി പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

പോ​ലീ​സും ക​ല്‍​പ്പ​റ്റ​യി​ല്‍ നി​ന്നു​ള്ള അ​ഗ്‌​നി​ശ​മ​ന ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച പോ​ലീ​സ്, മൃ​ത​ദേ​ഹം ഹ​മീ​ദി​ന്‍റെ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up