ധകാർ: 2026ലെ യൂത്ത് ഒളിന്പിക്സ് ബീച്ച് റെസ്ലിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഗുസ്തി താരം താനിയ ചരിത്രം കുറിച്ചു. വെള്ളി മെഡൽ നേട്ടമാണ് താനിയ സ്വന്തമാക്കിയത്.
വനിതകളുടെ 75 കിലോ വിഭാഗത്തിൽ മത്സരിച്ച താനിയ അമേരിക്കയുടെ മട്ടിൽഡ ആൻ ഹ്രുബിയെ പരാജയപ്പെടുത്തിയാണ് സ്വർണ മെഡൽ മത്സരത്തിന് അർഹതനേടിയത്. എന്നാൽ ചൈനയുടെ മിൻ ഷാവോയോട് 1-2 സ്കോറിന് പരാജയപ്പെട്ട താനിയ വെള്ളി മെഡൽ സ്വന്തമാക്കി.
അസർബൈജാനിലെ ബാക്കുവിൽ നടന്ന 2026ലെ അണ്ടർ-17 ലോക ഗുസ്തി ചാന്പ്യൻഷിപ്പിൽ വനിതകളുടെ 69 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡലും ഈ വർഷം നടന്ന അണ്ടർ-17 ഏഷ്യൻ ചാന്പ്യൻഷിപ്പിൽ വെള്ളി മെഡലും നേടിയ താനിയ അന്താരാഷ്ട്ര മത്സരത്തിലെ അനുഭവസന്പത്തുമായാണ് പോരാട്ടത്തിനെത്തിയത്.