Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ThanksgivingStorm

Kouthukam

താങ്ക്സ്ഗിവിംഗ് കൊടുങ്കാറ്റിൽ സ്തംഭിച്ച് അമേരിക്കൻ നഗരങ്ങൾ

അ​മേ​രി​ക്ക​യു​ടെ കി​ഴ​ക്ക​ൻ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ഞ്ഞ​ടി​ച്ച ശ​ക്ത​മാ​യ താ​ങ്ക്സ്ഗി​വിം​ഗ് കൊ​ടു​ങ്കാ​റ്റും പേ​മാ​രി​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ദൈ​നം​ദി​ന ജീ​വി​ത​ത്തി​നും ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചു. അ​തി​തീ​വ്ര മ​ഴ​യി​ലും കാ​റ്റി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും പെ​ട്ട് ജ​ന​ജീ​വി​തം താ​റു​മാ​റാ​യ​തോ​ടെ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലും ന്യൂ​ജേ​ഴ്‌​സി​യി​ലും അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ഒ​ൻ​പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 9.25 ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​രു​ട്ടി​ലാ​യ​പ്പോ​ൾ, വ​ട​ക്ക​ൻ ജോ​ർ​ജി​യ മു​ത​ൽ മി​ഡ്-​അ​റ്റ്ലാ​ന്‍റി​ക്, തെ​ക്ക​ൻ ന്യൂ ​ഇം​ഗ്ല​ണ്ട് മേ​ഖ​ല​ക​ൾ വ​രെ കാ​ലാ​വ​സ്ഥാ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്.

വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ര​വ​ധി പേ​രെ അ​ടി​യ​ന്ത​ര സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ന്യൂ​യോ​ർ​ക്ക് മേ​യ​ർ സൊ​ഹ്‌​റാ​ൻ മം​ദാ​നി വ്യ​ക്ത​മാ​ക്കി. സ​മാ​ന​മാ​യ ര​ക്ഷാ​ദൗ​ത്യ​ങ്ങ​ൾ മ​റ്റ് തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. യാ​ത്ര​ക​ളേ​ക്കാ​ൾ പ്ര​ധാ​നം ജീ​വ​നും സു​ര​ക്ഷ​യു​മാ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ച മേ​യ​ർ, സു​ര​ക്ഷ പ​ണ​യം വെ​ച്ചു​ള്ള ഒ​രു യാ​ത്ര​യ്ക്കും പ്ര​സ​ക്തി​യി​ല്ലെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു.

മേ​രി​ലാ​ൻ​ഡി​ലെ ഓ​ഷ്യ​ൻ സി​റ്റി​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8:24-ഓ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പോ​യി, എ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. റോ​ക്ക്‌​വി​ലി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ വാ​ണി​ജ്യ കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ ര​ണ്ടു​പേ​രെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പ​വ​ർ​ഔ​ട്ടേ​ജ് ഡോ​ട്ട് യു​എ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം 9,25,000-ത്തി​ല​ധി​കം ക​ണ​ക്ഷ​നു​ക​ളാ​ണ് വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​ത്. പെ​ൻ​സി​ൽ​വാ​നി​യ, മേ​രി​ലാ​ൻ​ഡ്, ന്യൂ​ജേ​ഴ്‌​സി, വി​ർ​ജീ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി മു​ട​ക്കം രൂ​ക്ഷ​മാ​യ​ത്. വെ​സ്റ്റ് വി​ർ​ജീ​നി​യ​യി​ൽ കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 74 മൈ​ൽ വ​രെ എ​ത്തി​യ​തോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലു​ട​നീ​ളം ശ​ക്ത​മാ​യ കാ​റ്റി​നു​ള്ള മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ താ​ങ്ക്സ്ഗി​വിം​ഗ് പ​രേ​ഡു​ക​ളു​ടെ താ​ള​വും തെ​റ്റി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​ൽ കൂ​റ്റ​ൻ ബ​ലൂ​ണു​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത് അ​പ​ക​ട​ക​ര​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്ന് ന്യൂ​യോ​ർ​ക്കി​ലെ പ്ര​ശ​സ്ത​മാ​യ മേ​സീ​സ് താ​ങ്ക്സ്ഗി​വിം​ഗ് ഡേ ​പ​രേ​ഡ് ശ​നി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ പ​രേ​ഡ് പൊ​തു​നി​ര​ത്തു​ക​ൾ ഒ​ഴി​വാ​ക്കി ടെ​ലി​വി​ഷ​ൻ സം​പ്രേ​ഷ​ണ​ത്തി​ലേ​ക്ക് ഒ​തു​ക്കി. പേ​മാ​രി​യും തീ​ര​ദേ​ശ വെ​ള്ള​പ്പൊ​ക്ക​വും കാ​റ്റും തു​ട​രു​ന്ന​തി​നാ​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി.

Latest News

Corehub Up