Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tharavattonam

Malappuram

ത​ല​മു​റ​ക​ളു​ടെ സം​ഗ​മ​മാ​യി ത​റ​വാ​ട്ടോ​ണം ശ്ര​ദ്ധേ​യ​മാ​യി

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ലെ പ്ര​ശ​സ്ത​വും പു​രാ​ത​ന​വു​മാ​യ കി​ഴ​ക്കെ വെ​ള്ളാ​ട്ട് ത​റ​വാ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച "ത​റ​വാ​ട്ടോ​ണം 2026’ ത​ല​മു​റ​ക​ളു​ടെ സം​ഗ​മ​മാ​യി. ബ്രി​ട്ടീ​ഷ് - കേ​ര​ള വാ​സ്തുശൈ​ലി​യി​ൽ നി​ർ​മി​ച്ച മ​ഞ്ചേ​രി​യി​ലെ ഏ​ക പു​രാ​ത​ന കെ​ട്ടി​ടം എ​ന്ന വി​ശേ​ഷ​ണം കൂ​ടി കി​ഴ​ക്കെ വെ​ള്ളാ​ട്ട് ത​റ​വാ​ടി​നു​ണ്ട്. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ന് ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കി​ലെ​ത്തി​യ റാ​വു സാ​ഹി​ബ് പ​ട്ടം നേ​ടി​യ സു​ബേ​ദാ​ർ കൃ​ഷ്ണ പ​ണി​ക്ക​ർ ആ​ണ് 1936ൽ 35 ​ഏ​ക്ക​ർ സ്ഥ​ല​ത്ത് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

ത​ല​മു​റ​ക​ൾ വീതം​വ​ച്ച് വ​ന്ന​തോ​ടെ ഇ​പ്പോ​ൾ ത​റ​വാ​ട് നി​ൽ​ക്കു​ന്ന സ്ഥ​ലം അ​ന്പ​തു സെ​ന്‍റ് മാ​ത്ര​മാ​യി ചു​രു​ങ്ങി​യി​ട്ടു​ണ്ട്. കൃ​ഷ്ണ​പ്പ​ണി​ക്ക​ർ​ക്കും ഭാ​ര്യ അ​മ്മു​ണ്ണി​അ​മ്മ എ​ന്ന ത​ന്പു അ​മ്മ​യ്ക്കും ഒ​ന്പ​ത് മ​ക്ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 92 വ​യ​സാ​യ കെ.​വി. ത​ങ്കം, സ​ഹോ​ദ​ര​ൻ​മാ​രാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​നോ​ഹ​ര കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ജീ​വി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഞ്ചു ത​ല​മു​റ​ക​ളി​ലാ​യി ഇ​രു​നൂ​റോ​ളം പേ​രു​ള്ള​തി​ൽ 140 പേ​ർ ഇ​ത്ത​വ​ണ​ത്തെ ത​റ​വാ​ട്ടോ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. അ​വ​ശേ​ഷി​ക്കു​ന്ന​വ​രി​ൽ പ​ല​രും കാ​ന​ഡ, യു​എ​ഇ, പൂ​നെ, ചെ​ന്നൈ, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു​ള്ള​ത്. ഇ​വ​ർ​ക്ക് മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കു​കൊ​ള്ളാ​നാ​യി​ല്ല.

മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സ് (എം​എ​സ്പി) സ്ഥാ​പി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച കൃ​ഷ്ണ പ​ണി​ക്ക​രോ​ടു​ള്ള ആ​ദ​രസൂ​ച​ക​മാ​യി എം​എ​സ്പി ആ​സ്ഥാ​ന​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​ഞ്ചേ​രി​യി​ലെയൂ​ണി​റ്റി വി​മ​ൻ​സ് കോ​ള​ജ് ആ​ദ്യ​കാ​ല​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് കി​ഴ​ക്കെ വെ​ള്ളാ​ട്ട് ത​റ​വാ​ട് കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു​വെ​ന്ന​തും കൗ​തു​ക​ക​ര​മാ​ണ്.

ത​റ​വാ​ട്ടോ​ണം 2026ന്‍റെ ഭാ​ഗ​മാ​യി മെ​ഗാ പൂ​ക്ക​ള​വും മെ​ഗാ തി​രു​വാ​തി​ര​യും സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​വി​ധത​രം ക​ലാ, കാ​യി​ക, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

കാ​ര​ണ​വ​ൻ​മാ​ർ​ക്കൊ​പ്പം പു​തു​ത​ല​മു​റ​യി​ലെ കെ.​വി. സ​ജീ​വ്, കൃ​ഷ്ണ​ദാ​സ് വ​ട​ക്കെ​യി​ൽ, സ​ത്യ​പാ​ൽ, ര​ഞ്ജ​ന, അ​രു​ണ്‍​കു​മാ​ർ കൃ​ഷ്ണ​ൻ, കെ.​വി. ഹ​രി, മ​ദ​ന ഗോ​പാ​ൽ എ​ന്ന ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up