Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tharishu Unnathi

Malappuram

പ​ട്ടാ​ണി​ത്ത​രി​ശ് ഉ​ന്ന​തി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; വീ​ടു​ക​ൾ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ

കാ​ളി​കാ​വ്: ക​ന​ത്ത മ​ഴ​യി​ൽ അ​ട​ക്കാ​ക്കു​ണ്ട് പ​ട്ടാ​ണി​ത്ത​രി​ശ് ഉ​ന്ന​തി​യി​ൽ പു​ഴ​യോ​ര​ത്ത് വ​ലി​യ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ൽ. നേ​ര​ത്തെ മ​ണ്ണി​ടി​ഞ്ഞ് വീ​ട് ഭീ​ഷ​ണി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്താ​ണ് വീ​ണ്ടും ഇ​ടി​ച്ചി​ലു​ണ്ടാ​യ​ത്. വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യ വി​ധ​ത്തി​ൽ ഇ​ടി​ച്ചി​ൽ നേ​രി​ട്ടി​ട്ടും ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ മാ​റി താ​മ​സി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ട്ടി​ല്ല.

ചെ​ങ്കു​ത്താ​യ മ​ല​യു​ടെ താ​ഴ്വാ​ര​ത്ത് പു​ഴ​യു​ടെ തീ​ര​ത്താ​ണ് പ​ട്ടാ​ണി​ത്ത​രി​ശ് ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത്. മ​ല​വാ​ര​ത്തി​ൽ നി​ന്നു​ള്ള വെ​ള്ള​വും പു​ഴ​യി​ലൂ​ടെ ഒ​ലി​ച്ചെ​ത്തു​ന്ന വെ​ള്ള​വും കാ​ര​ണം ഉ​ന്ന​തി ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ഏ​ഴി​ല​ധി​കം എ​സ്‌​സി-​എ​സ്ടി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. പു​ഴ​യു​ടെ ഇ​വി​ടെ മു​ന്പും വ​ലി​യ തോ​തി​ൽ ഇ​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up