കാളികാവ്: കനത്ത മഴയിൽ അടക്കാക്കുണ്ട് പട്ടാണിത്തരിശ് ഉന്നതിയിൽ പുഴയോരത്ത് വലിയതോതിൽ മണ്ണിടിച്ചിൽ. നേരത്തെ മണ്ണിടിഞ്ഞ് വീട് ഭീഷണിയിൽ നിലനിൽക്കുന്ന സ്ഥലത്താണ് വീണ്ടും ഇടിച്ചിലുണ്ടായത്. വീടുകൾക്ക് ഭീഷണിയായ വിധത്തിൽ ഇടിച്ചിൽ നേരിട്ടിട്ടും ആദിവാസി കുടുംബങ്ങൾ മാറി താമസിക്കാൻ കൂട്ടാക്കിയിട്ടില്ല.
ചെങ്കുത്തായ മലയുടെ താഴ്വാരത്ത് പുഴയുടെ തീരത്താണ് പട്ടാണിത്തരിശ് ഉന്നതിയിലെ കുടുംബങ്ങൾ താമസിക്കുന്നത്. മലവാരത്തിൽ നിന്നുള്ള വെള്ളവും പുഴയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും കാരണം ഉന്നതി കടുത്ത ആശങ്കയിലാണ്. ഏഴിലധികം എസ്സി-എസ്ടി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പുഴയുടെ ഇവിടെ മുന്പും വലിയ തോതിൽ ഇടിച്ചിൽ ഉണ്ടായിരുന്നു.
Tags : nattu vishesham Landslide at Pattani Tharishu Unnathi