ഇലഞ്ഞി : കലകൾ മനുഷ്യ മഹത്ത്വത്തെ ഉയർത്തുന്നതും മനുഷ്യമനസിനെ സംസ്കാര ക്ഷമമാക്കുന്നതുമാണ്. കൂട്ടായ്മ വളർത്തുന്ന കലാമേള കുടുംബ സംഘടനയായ വൈസ്മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ സംഘടിപ്പിച്ചത് പ്രശംസനീയമാണെന്നും മന്ത്രി അനൂപ് ജേക്കബ്.
ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളജിൽ വൈസ്മെൻ ഇന്റർനാഷണൽ സംഘടിപ്പിച്ച വൈസ് കലാ വിരുന്ന്-2026 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ റീജണൽ ഡയറക്ടർ ടെൻസിംഗ് ജോർജ് അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ, ബിനോയി പൗലോസ്, തങ്കച്ചൻ പൗലോസ്, ബാബു ജോർജ്, പ്രഫ. സിന്ധു തോമസ്, ജോജു ജോസഫ്, ഡോ. സെൽവി സേവ്യർ , ബി. പവിത്രൻ, വർഗീസ് ഉമ്മൻ, സോണിയ എം. പോൾ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം സിനിമാതാരം ശ്രീകാന്ത് മുരളി ഉദ്ഘാടനം ചെയ്യും.