മെൽബൺ: ഓസ്ട്രേലിയയിൽ സന്ദർശനം നടത്തുന്ന കേരള മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) നേതൃത്വത്തിൽ മെൽബണിൽ ഉജ്ജ്വല സ്വീകരണം നൽകി.
സ്വീകരണ പരിപാടിയിൽ കേരളത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അവ എങ്ങനെ പരിഹരിക്കപ്പെടേണ്ടത് എന്ന വിഷയത്തേക്കുറിച്ചു മന്ത്രി ബിന്ദു കൃഷ്ണ വിശുദീകരിക്കുകയുണ്ടായി.
ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് പി.വി, ഐഒസി ഓസ്ട്രേലിയ സെക്രട്ടറി ബിജു സ്കറിയ, ജനറൽ സെക്രട്ടറി സോബെൻ തോമസ്, ഐഒസി. വിക്ടോറിയ വൈസ് പ്രസിഡന്റുമാരായ അനിഷ മണി, വൈസ് പ്രസിഡന്റ് കുര്യൻ പുനൂസ്, വുമൺസ് ഫോറം പ്രസിഡൻ്റ് സ്മിത വി എന്നിവർ സീകരണത്തിന് നേതൃത്വം നല്കി.
ഐ ഒ സി സെക്രട്ടറി അഫ്സൽ ഖാഥർ, ഓവർസീസ് കേരളാ കോൺഗ്രസ് പ്രസിഡന്റ് റെജി പാറയ്ക്കൻ, ഡോ ജോസി തോമസ്, മറ്റു ചാപ്റ്റർ പ്രസിഡൻ്റുമാർ സ്വീകരണ ചടങ്ങിൽ ആശംസകൾ നേരുകയും ചെയ്തു, ഐഒസി വിക്ടോറിയ ജനറൽ സെക്രട്ടറി ഷിനോയി മഞ്ഞാങ്കലിൻ്റെ ക്രതജ്ഞതയോടുകൂടി പരിപാടികൾ സമാപിച്ചു. സ്വീകരണത്തിനു ശേഷം മന്ത്രി ഐഒസി ഭാരവാഹികൾക്കൊപ്പം പാർലമെന്റ് സന്ദർശനത്തിനായി പുറപ്പെട്ടു.
പാർലമെന്റ് സന്ദർശനത്തിന്റെയും മെൽബണിലെ എല്ലാ പരിപാടികളും നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ച് നടക്കുമെന്ന് ഐഒസി ഭാരവാഹികൾ അറിയിച്ചു.