x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യ്ക്ക് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് മെ​ൽ​ബ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കി

സോബൻ തോമസ്
Published: November 18, 2026 07:25 AM IST | Updated: November 18, 2026 07:25 AM IST

മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന കേ​ര​ള മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യ്ക്ക് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ (ഐഒസി) നേ​തൃ​ത്വ​ത്തി​ൽ മെ​ൽ​ബ​ണി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.

സ്വീ​ക​ര​ണ പ​രിപാ​ടി​യി​ൽ കേ​ര​ള​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെക്കു​റി​ച്ചും അ​വ എ​ങ്ങ​നെ പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​ത് എ​ന്ന വി​ഷ​യ​ത്തേ​ക്കു​റി​ച്ചു മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ വി​ശു​ദീ​ക​രി​ക്കു​ക​യു​ണ്ടാ​യി.

ഐഒസി കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജി​ജേ​ഷ് പി.​വി, ഐഒസി ഓ​സ്ട്രേ​ലി​യ സെ​ക്ര​ട്ട​റി ബി​ജു സ്ക​റി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ബെ​ൻ തോ​മ​സ്, ഐഒസി. വി​ക്ടോ​റി​യ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​നി​ഷ മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ പു​നൂ​സ്, വു​മ​ൺ​സ് ഫോ​റം പ്ര​സി​ഡ​ൻ്റ്  സ്മി​ത വി ​എ​ന്നി​വ​ർ സീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി.

ഐ ​ഒ സി ​സെ​ക്ര​ട്ട​റി അ​ഫ്സ​ൽ ഖാ​ഥ​ർ, ഓ​വ​ർ​സീ​സ് കേ​ര​ളാ കോ​ൺ​ഗ്ര​സ് പ്ര​സി​ഡന്‍റ് റെ​ജി പാ​റ​യ്ക്ക​ൻ, ഡോ ​ജോ​സി തോ​മ​സ്, മ​റ്റു ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ്റു​മാ​ർ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു, ഐഒസി ​വി​ക്ടോ​റി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​നോ​യി മ​ഞ്ഞാ​ങ്ക​ലി​ൻ്റെ ക്ര​ത​ജ്ഞ​ത​യോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം മ​ന്ത്രി​ ഐഒസി ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം പാ​ർ​ല​മെ​ന്‍റ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ടു.

പാ​ർ​ല​മെ​ന്‍റ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ​യും മെ​ൽ​ബ​ണി​ലെ എ​ല്ലാ പ​രി​പാ​ടി​ക​ളും നി​ശ്ച​യി​ച്ച ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച് ന​ട​ക്കു​മെ​ന്ന് ഐഒസി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

K-Rail Survey K-Rail Survey K-Rail Survey

Tags : Minister Bindu Krishna Deepika DeepikaNewspaper BreakingNews The Indian Overseas Congress in Melbourne hosted a reception

Recent News

Corehub Up