x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം  ഡി​സം​ബ​ർ 12ന് ​ബ​ർ​മിം​ഗ്ഹാ​മി​ൽ

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: November 18, 2026 07:16 AM IST | Updated: November 18, 2026 07:16 AM IST

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ രൂ​പ​താ ക​ൺ​വ​ൻ​ഷ​ൻ

ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ രൂ​പ​താ ക​ൺ​വ​ൻ​ഷ​ൻ (തൈ​ബൂ​സ 2026) ഡി​സം​ബ​ർ 12ന് ​ബ​ർ​മിം​ഗ്ഹാം ന്യൂ ​ബി​ങ്‌​ലി ഹാ​ളി​ൽ ന​ട​ക്കും. രൂ​പ​ത​യി​ലെ മു​ഴു​വ​ൻ ഇ​ട​വ​ക​ക​ൾ, മി​ഷ​നു​ക​ൾ, പ്രൊ​പ്പോ​സ​ഡ് മി​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​നി​താ പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 8ന് ര​ജി​സ്ട്രേ​ഷ​നോ​ടു​കൂ​ടി സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് 8 മു​ത​ൽ 9 മ​ണി​വ​രെ ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്കും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന യാ​മ​പ്രാ​ർ​ഥ​ന​യ്ക്കും (ഖു​ത്ആ) ശേ​ഷം ഔ​ദ്യോ​ഗി​ക സ​മ്മേ​ള​നം ആ​രം​ഭി​ക്കും. വി​മ​ൻ​സ് ഫോ​റം രൂ​പ​താ പ്ര​സി​ഡ​ന്‍റ് മെ​ർ​ലി​ൻ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

രൂ​പ​താ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, വി​മ​ൻ​സ് ഫോ​റം ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, ഡ​യ​റ​ക്ട​ർ റെ​വ. ഡോ. ​സി. ജീ​ൻ മാ​ത്യു എ​സ്എ​ച്ച്. എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ക്കും. തു​ട​ർ​ന്ന്, "കു​ട്ടി​ക​ളു​ടെ വി​ശ്വാ​സ രൂ​പീ​ക​ര​ണ​ത്തി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക്; യു​കെ പ​ശ്ചാ​ത്ത​ല​ത്തി​ലെ വെ​ല്ലു​വി​ളി​ക​ൾ" എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി റ​വ. സി. ​ആ​ൻ മ​രി​യ എ​സ്.​എ​ച്ച്. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജെ​ർ​ലി​ൻ ജോ​ർ​ജ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ സ​ന്ധ്യാ ഈ​പ്പ​ൻ ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ക്കും. സ്റ്റെ​ഫി മാ​ത്യു സ്വാ​ഗ​ത​വും മി​നി ആ​ന്റോ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഭി​വ​ന്ദ്യ പി​താ​വി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പ​ണ​വും ഉ​ണ്ടാ​യി​രി​ക്കും മ​റ്റ് വൈ​ദി​ക​ർ സ​ഹ കാ​ർ​മ്മി​ക​രാകും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും, വി​വി​ധ റീ​ജണുക​ളി​ൽ നി​ന്നു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മേ​ള​ന​ത്തി​ന് മാ​റ്റു​കൂ​ട്ടും.

വി​മ​ൻ​സ് ഫോ​റം ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​സി. ജീ​ൻ മാ​ത്യു എ​സ്.​എ​ച്ച്, പ്ര​സി​ഡ​ന്‍റ് മെ​ർ​ലി​ൻ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്റ്റെ​ഫി മാ​ത്യു, സെ​ക്ര​ട്ട​റി ജെ​ർ​ലി​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മി​നി ആ​ന്റോ, ട്രെ​ഷ​റ​ർ സ​ന്ധ്യാ ഈ​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മ​റ്റി​ക​ൾ സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

Tags : Great Britain Eparchy Women’s Forum Deepika DeepikaNewspaper BreakingNews Great Britain Eparchy Women’s Forum Annual Conference

Recent News

Corehub Up