കേളിയുടെ സഹായം പപ്പൻ കോലുവള്ളിയിൽ നിന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. പത്മനാഭൻ ഏറ്റുവാങ്ങുന്നു.
റിയാദ്: കണ്ണൂർ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പറവൂർ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായി കേളി കലാ സാംസ്കാരിക വേദി സാമ്പത്തിക സഹായം കൈമാറി. കേളിയുടെ പന്ത്രണ്ടാം കേന്ദ്രസമ്മേളന പ്രഖ്യാപനമായ 'വിശപ്പുരഹിത കേരളത്തോടൊപ്പം കേളി' പദ്ധതിയുടെ ഭാഗമായാണ് സഹായം നൽകിയത്.
പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള സഹായമാണ് കേളി ഏറ്റെടുത്തത്.
കുട്ടികൾക്ക് ഒരു മാസത്തേക്ക് മൂന്ന് നേരം ഭക്ഷണം നൽകുന്നതിനാവശ്യമായ തുകയാണ് കേളി കൈമാറിയത്.കേളി അംഗമായിരുന്ന പപ്പൻ കോലുവള്ളിയിൽ നിന്ന് പാണപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. പത്മനാഭൻ സഹായം ഏറ്റുവാങ്ങി.
സ്കൂളിൽ സ്വന്തമായി വാഹനമില്ലാത്തതിനാൽ വാടക വാഹനത്തിലാണ് കുട്ടികളെ വീടുകളിൽനിന്ന് സ്കൂളിൽ എത്തിക്കുകയും തിരികെ കൊണ്ടുപോകുകയും ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ചന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.എ. കോമളവല്ലി, എം. നിഷ, പി. നാരായണൻ, എം.വി. പ്രീത, കെ. ഭാസ്കരൻ, കെ.കെ. സജികുമാർ, വി.പി. ഗോവിന്ദൻ, കേളി അംഗങ്ങളായിരുന്ന ചന്ദ്രൻ പട്ടുവം, മധു ഏഴോം, പി.കെ. ദയാനന്ദൻ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പി.കെ. സജിത സ്വാഗതവും സ്കൂൾ അധ്യാപിക എം. ജയന്തി നന്ദിയും പറഞ്ഞു.
Tags : Keli Extends Helping Hand Deepika DeepikaNewspaper BreakingNews Keli Extends Helping Hand to Paravur Buds School