x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്–2 ഏ​രി​യ  വാ​ർ​ഷി​കാ​ഘോ​ഷം സംഘടിപ്പിച്ചു

പി.എൻ. ഷാജി
Published: November 18, 2026 06:39 AM IST | Updated: November 18, 2026 06:39 AM IST

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്–2 ഏ​രി​യ​യു​ടെ 39-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം മ​യൂ​ർ വി​ഹാ​ർ ഫേ​സ് 2-ലെ ​പോ​ക്ക​റ്റ് ബി-​യി​ലു​ള്ള ക​മ്മ്യൂ​ണി​റ്റി സെ​ന്റ​റി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്–2 ഏ​രി​യ 39-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി. മ​യൂ​ർ വി​ഹാ​ർ ഫേ​സ്–2, പോ​ക്ക​റ്റ് ബി ​ക​മ്മ്യൂ​ണി​റ്റി സെ​ന്റ​റി​ലാ​യി​രു​ന്നു വേ​ദി ഒ​രു​ക്കി​യ​ത്.

ഏ​രി​യ ചെ​യ​ർ​മാ​ൻ എ ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി ജി ​ദേ​വ​രാ​ജ​ൻ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി പ്ര​സാ​ദ് കെ ​നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഏ​രി​യ എം​എ​ൽ​എ ര​വീ​ന്ദ​ർ സിം​ഗ് നേ​ഗി, ഏ​രി​യ കൗ​ൺ​സി​ല​ർ ദേ​വേ​ന്ദ​ർ കു​മാ​ർ, മു​ൻ എം​എ​ൽ​എ ചൗ​ധ​രി അ​നി​ൽ കു​മാ​ർ, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് കെ ​ര​ഘു​നാ​ഥ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​എ​ൻ ഷാ​ജി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ അ​ക്ഷി​ത് വി​നോ​ദ് (സ​യ​ൻ​സ്), അ​ദി​തി മു​ര​ളീ​ധ​ര​ൻ (കോ​മേ​ഴ്‌​സ്), അ​ന​ഘ ജ​യ​കു​മാ​ർ (ഹ്യൂ​മാ​നി​റ്റീ​സ്) എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കൂ​ടാ​തെ ഡി​എം​എ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി ​ച​ന്ദ്ര​നെ​യും സി.എ നാ​യ​രെ​യും പൊ​ന്നാ​ട അ​ണി​യി​ച്ചു. തു​ട​ർ​ന്ന് ഏ​രി​യ ന​ട​ത്തി​യ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

തു​ട​ർ​ന്ന് ക​ലാ​മ​ണ്ഡ​ലം രാ​ധാ മാ​രാ​രു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ഇ​ൻ​വോ​ക്കേ​ഷ​നോ​ടു​കൂ​ടി ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. സി.​പി. സ​ന​ലി​ന്‍റെ ര​ച​ന​യി​ലും സം​വി​ധാ​ന​ത്തി​ലും അ​ര​ങ്ങേ​റി​യ "കി​രീ​ടം" തു​ള്ള​ൽ കോ​മ​ഡി പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി. ഏ​രി​യ​യി​ലെ ക​ലാ​പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

 

Tags : Deepika DeepikaNewspaper BreakingNews DMA Mayur Vihar hase-2 Area annual celebration.

Recent News

Corehub Up