x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ലോ​റി​ഡ​യി​ൽ തോ​ക്ക് താ​ഴെ​യി​ടാ​ൻ  താ​ക്കീ​ത് ന​ൽ​കി​യി​ട്ടും അ​നു​സ​രി​ച്ചി​ല്ല; യു​വ​തി​യെ പൊ​ലിസ് വെ​ടി​വ​ച്ചു​കൊ​ന്നു

പി .പി. ചെ​റി​യാ​ൻ
Published: November 18, 2026 05:26 AM IST | Updated: November 18, 2026 05:26 AM IST

പ്രതീകാത്മക ചിത്രം

 ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ൽ ബാ​റി​ന് പു​റ​ത്ത് തോ​ക്കു​ചൂ​ണ്ടി നി​ന്ന യു​വ​തി​യെ പൊ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി 10.30ഓ​ടെ ഒ​ൾ​ഡ് ടൗ​ണി​ലെ ഒ​സ്കി​യോ​ള കൗ​ണ്ടി​യി​ലെ ‘സ​ൺ ഓ​ൺ ദി ​ബീ​ച്ച്’ ബാ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ലാ​ണ് സം​ഭ​വം.

ഒ​രാ​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ യു​വ​തി തോ​ക്കു​മാ​യി പു​റ​ത്തേ​ക്ക് പോ​വു​ക​യും ഇ​യാ​ളു​ടെ നേ​രെ തോ​ക്ക് ചൂ​ണ്ടു​ക​യും ചെ​യ്തു. തോ​ക്ക് താ​ഴെ​യി​ടാ​ൻ പൊ​ലിസ് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വ​തി അ​നു​സ​രി​ച്ചി​ല്ല. മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന് അ​പ​ക​ട​മു​ണ്ടെ​ന്ന് ക​ണ്ട് പൊ​ലിസ് ഉ​ദ്യോ​ഗ​സ്ഥ​ൻ യു​വ​തി​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​ഴ് വ​ർ​ഷ​മാ​യി സ​ർ​വീ​സി​ലു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ പെ​യ്ഡ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ലീ​വി​ലേ​ക്ക് മാ​റ്റി. ഫ്ലോ​റി​ഡ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : woman was shot Deepika DeepikaNewspaper BreakingNews Florida killed by police after

Recent News

Corehub Up