x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാം​ബു​ർ​ഗ് ടൗ​ൺ​ഹാ​ളി​ൽ സി​ഡി​യു ഒ​രു​ക്കി​യ ദീ​പാ​വ​ലി ആ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി; ഇന്തോ-ജർമൻ സ​മൂ​ഹ​ങ്ങ​ളി​ല്‍ നി​ന്നാ​യി ഒ​ത്തു​ചേ​ര്‍​ന്ന​ത് 380 അ​തി​ഥി​ക​ള്‍

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: November 18, 2026 06:03 AM IST | Updated: November 18, 2026 06:03 AM IST

ഹാം​ബു​ര്‍​ഗ്: ജ​ര്‍​മ​നി​യി​ലെ ഹാം​ബു​ര്‍​ഗ് ന​ഗ​ര​ത്തി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ടൗ​ണ്‍​ഹാ​ളി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​കാ​ശോ​ത്സ​വ​മാ​യ ദീ​പാ​വ​ലി​യു​ടെ അ​ല​യാ​ലി​ക​ള്‍ മു​ഴ​ങ്ങി​യ​ത് ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​നും ഇ​ന്തോ ജ​ര്‍​മ​ന്‍ സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ള്‍​ക്കും അ​ഭി​മാ​ന​ക​ര​മാ​യ ച​രി​ത്ര​നി​മി​ഷ​മാ​യി.

ഹാം​ബു​ര്‍​ഗ് പാ​ര്‍​ലന്‍റി​മെ​​ലെ സി​ഡി​യു (CDU) പാ​ര്‍​ല​മെ​ന്‍റ​റി ഗ്രൂ​പ്പ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച "ലി​ഷ്ട​ര്‍ ഡെ​ര്‍ ഫ്രോ​യി​ന്‍​ഡ്ഷാ​ഫ്റ്റ്" (സൗ​ഹൃ​ദ​ത്തി​ന്‍റെ ദീ​പ​ങ്ങ​ള്‍) എ​ന്ന ദീ​പാ​വ​ലി ആ​ഘോ​ഷം ന​വം​ബ​ര്‍ 14 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ല്‍ 6 വ​രെ റാ​റ്റ്ഹൗ​സി​ലെ ഗ്രാ​ന്‍​ഡ് ബോ​ള്‍​റൂ​മി​ല്‍ ന​ട​ന്നു.

ദീ​പാ​വ​ലി ഫെ​സ്റ്റ് 2026 പ്ര​കാ​ശ​ത്തി​ന്‍റെ ഉ​ത്സ​വം'' എ​ന്ന പേ​രി​ല്‍ സി​ഡി​യു പാ​ര്‍​ട്ടി ടൗ​ണ്‍​ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ ദീ​പാ​വ​ലി പ​രി​പാ​ടി​യാ​യാ​യി​രു​ന്നു ഇ​ത്.​ പ​രി​പാ​ടി​യി​ല്‍ ഹാം​ബ​ര്‍​ഗ് പാ​ര്‍​ല​മെ​ന്റ് അം​ഗ​ങ്ങ​ള്‍, ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റിന്‍റെ പ്ര​തി​നി​ധി​ക​ള്‍, ഇ​ന്ത്യ​ന്‍ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ള്‍, വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള ക്ഷ​ണി​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കു​ചേ​ര്‍​ന്നു. ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​വും വെ​ളി​ച്ച​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്റെ​യും ഒ​രു​മ​യു​ടെ​യും സ​ന്ദേ​ശ​വും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

ച​രി​ത്ര​പ​ര​മാ​യ ഒ​ത്തു​ചേ​ര​ല്‍:

സി​ഡി​യു ഹാം​ബു​ര്‍​ഗ് പ്ര​സി​ഡ​ന്റ് ഡെ​ന്നി​സ് തെ​റി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റും ഹാം​ബു​ര്‍​ഗ് പാ​ര്‍​ല​മെ​ന്‍റ് അം​ഗ​വു​മാ​യ ഫി​ലി​പ്പ് ഹൈ​സ്ന​ര്‍, സി​ഡി​യു ഹാം​ബു​ര്‍​ഗ് ഫോ​റി​ന്‍ അ​ഫ​യേ​ഴ്സ് കോ~​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ഞ്ജീ​വ് ശ​ര്‍​മ്മ, ബി​സി​ന​സ് സം​രം​ഭ​ക​ന്‍ സി​ദ്ധാ​ര്‍​ത്ഥ മു​ര​ളീ​ധ​ര​ന്‍, എ​സ്എ​പി ക​ണ്‍​സ​ള്‍​ട്ട​ന്റ് പ്ര​കാ​ശ് നാ​രാ​യ​ണ​ന്‍, എ​യ​റോ​നോ​ട്ടി​ക്ക​ല്‍ എ​ഞ്ചി​നീ​യ​റും അ​നാ​ലി​സി​സ് എ​ഞ്ചി​നീ​യ​റു​മാ​യ (സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍) ര​വീ​ന്ദ്ര കു​ല്‍​ക്ക​ര്‍​ണി എ​ന്നി​വ​ര​ട​ങ്ങി​യ കോ​ര്‍ ടീ​മാ​ണ് പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്ത് വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ​ത്.

സ​ഞ്ജീ​വ് ശ​ര്‍​മ്മ​യാ​യി​രു​ന്നു ച​ട​ങ്ങി​ന്‍റെ അ​വ​താ​ര​ക​ന്‍.​ വി​വി​ധ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ങ്ങ​ള്‍​ക്കൊ​പ്പം ജ​ര്‍​മ​ന്‍, ട​ര്‍​ക്കി​ഷ് സ​മൂ​ഹ​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 380 അ​തി​ഥി​ക​ള്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ഹാം​ബു​ര്‍​ഗി​ലെ ഇ​ന്ത്യ​ന്‍ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ല​ഭി​ച്ച യ​ഥാ​ര്‍​ഥ ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി ഈ ​ആ​ഘോ​ഷം മാ​റി.

വ​ര്‍​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും:

നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള റാ​റ്റ്ഹൗ​സി​ലെ കൊ​ത്തു​പ​ണി​ക​ളു​ള്ള ഹാ​ളി​ല്‍ പു​ഷ്പ​മാ​ല​ക​ള്‍ ചാ​ര്‍​ത്തി​യ ഗ​ണ​പ​തി വി​ഗ്ര​ഹ​വും, ജ​മ​ന്തി​പ്പൂ​ക്ക​ളും വ​ര്‍​ണ്ണ​ത്തോ​ര​ണ​ങ്ങ​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും നി​റ​ഞ്ഞ ദീ​പാ​വ​ലി അ​ല​ങ്കാ​ര​വും ഒ​രു​ക്കി​യി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത വേ​ഷ​മ​ണി​ഞ്ഞ ക​ലാ​കാ​ര​ന്മാ​ര്‍ അ​വ​ത​രി​പ്പി​ച്ച ഭാ​ര​തീ​യ സം​ഗീ​തം ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.​ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ (NCW) അം​ഗം അ​ഡ്വ. നി​വേ​ദി​ത ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ന​ട​ത്തി​യ പ്ര​സം​ഗം ശ്ര​ദ്ധേ​യ​മാ​യി. ഹാം​ബു​ര്‍​ഗി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​നും ആ​തി​ഥേ​യ​ര്‍​ക്കും അ​വ​ര്‍ ദീ​പാ​വ​ലി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

ഏ​ക​ദേ​ശം 2,500 പാ​ല​ങ്ങ​ളു​ള്ള ഹാം​ബു​ര്‍​ഗ്, രാ​ജ്യ​ങ്ങ​ള്‍​ക്കും സം​സ്കാ​ര​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ പാ​ലം പ​ണി​യു​ന്ന അ​നേ​കം മ​നു​ഷ്യ​രു​ടെ കൂ​ടി ന​ഗ​ര​മാ​ണെ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് സി​ഡി​യു അ​തി​ഥി​ക​ളെ ക്ഷ​ണി​ച്ച​ത്. സ​മ്പ​ദ്വ്യ​വ​സ്ഥ, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​നം, ശാ​സ്ത്രം, സം​സ്കാ​രം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ സ​മൂ​ഹം ഹാം​ബു​ര്‍​ഗി​ന് ന​ല്‍​കു​ന്ന സം​ഭാ​വ​ന​ക​ളെ അം​ഗീ​ക​രി​ക്കു​ക, സാം​സ്കാ​രി​ക വി​നി​മ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സ​മൂ​ഹ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

ച​ട​ങ്ങി​ന്‍റെ സ​മാ​പ​ന​ത്തി​ല്‍ ഫി​ലി​പ്പ് ഹൈ​സ്ന​ര്‍ ന​ട​ത്തി​യ വി​കാ​ര​നി​ര്‍​ഭ​ര​മാ​യ ന​ന്ദി​പ്ര​സം​ഗം സ​ദ​സിന്‍റെ മ​നം ക​വ​ര്‍​ന്നു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച കോ​ര്‍ ടീ​മി​ന് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. ഭാ​വി​യി​ലും ഇ​ത്ത​രം സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ല്‍​കി.

K-Rail Survey K-Rail Survey

Tags : Diwali celebration Deepika DeepikaNewspaper BreakingNews organized by the CDU at Hamburg

Recent News

Corehub Up