സുധീഷിനും, കുടുംബത്തിനും നവയുഗം കലാവേദി യാത്രയയപ്പു നൽകി
ദമ്മാം: സൗദി അറേബ്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി കലാവേദിയുടെ സജീവപ്രവർത്തകരായ സുധീഷിനും, കുടുംബത്തിനും നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി സ്നേഹോഷ്മളമായ യാത്രയയപ്പു നൽകി.
ദമ്മാം നവയുഗം ഹാളിൽ, നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച, കലാവേദി പ്രസിഡന്റ് റിയാസ് അധ്യക്ഷത വഹിച്ച യാത്രയയപ്പു യോഗത്തിൽ നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, സുധീഷിനും കുടുംബത്തിനും നവയുഗത്തിന്റെ ഉപഹാരം സമ്മാനിച്ചു.
യോഗത്തിൽ നവയുഗം നേതാക്കളായ ഉണ്ണി പൂച്ചെടിയിൽ, ഗോപകുമാർ അമ്പലപ്പുഴ, സാജൻ കണിയാപുരം, ലത്തീഫ് മൈനാഗപ്പള്ളി, സാജി അച്യുതൻ, ബിനുകുഞ്ഞ്, അമീന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.യോഗത്തിന് നവയുഗം കലാവേദി സെക്രട്ടറി സംഗീത ടീച്ചർ സ്വാഗതവും, സന്തോഷ് നന്ദിയും പറഞ്ഞു.തൊഴിൽ സംബന്ധമായി മറ്റൊരു രാജ്യത്തോടു മാറേണ്ടി വന്നതിനാലാണ് സുധീഷും കുടുംബവും സൗദി പ്രവാസം അവസാനിപ്പിച്ചത്.
Tags : Navayugam Kalavedi Deepika DeepikaNewspaper BreakingNews bid farewell to Sudheesh and his family