Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Union Minister

Alappuzha

സ​പ്ത​തി സ​മാ​പ​ന സ​മ്മേ​ള​നം കേ​ന്ദ്ര​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

ചെ​ങ്ങ​ന്നൂ​ർ: പു​ലി​യൂ​ർ സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളും തി​രു​നാ​ളും കു​രി​ശു​പ​ള്ളി​യു​ടെ കൂ​ദാ​ശ​യും ഇ​ന്നു മു​ത​ൽ ന​ട​ക്കും. ഇ​ന്ന് വൈ​കി​ട്ട് നാ​ലി​നു കു​രി​ശു​പ​ള്ളി​യു​ടെ കൂ​ദാ​ശ ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് നി​ർ​വ​ഹി​ക്കും. നാ​ളെ ഉ​ച്ച​യ്ക്ക് 2.30ന് ​ന‌​ട​ക്കു​ന്ന തി​രു​നാ​ൾ കൊ​ടി ഘോ​ഷ​യാ​ത്ര​ക്ക് ഡോ.​യു​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് നേ​തൃ​ത്വം ന​ൽ​കും.മൂ​ന്നി​നു രാ​വി​ലെ വി​ശു​ദ്ധ മു​ന്നി​ന്മേ​ൽ കു​ർ​ബാ​ന. തു​ട​ർ​ന്നു കൊ​ടി​യേ​റ്റ്. വൈ​കി​ട്ട് 6.30 ന് ​ആ​ധ്യാ​ത്മി​ക സം​ഘ​ട​നാ വാ​ർ​ഷി​കം. കു​ടും​ബ കോ​ട​തി ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

നാ​ലി​ന് വൈ​കി​ട്ട് 6.30 ന് ​ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ കു​ര്യാ​ക്കോ​സ് മാ​ർ ക്ലി​മ്മീ​സ് വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​കും. അ​ഞ്ചി​നു വൈകിട്ട് 6.45 ന് ​ക​ൺ​വ​ൻ​ഷ​ൻ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ ഏ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ‌​സ്റ്റെ​ഫി​ൻ ജേ​ക്ക​ബ് വ​ച​ന ശു​ശ്രൂ​ഷ ന​ട​ത്തും.

എ​ട്ടി​നു വൈ​കി​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ഒ​ൻ​പ​തി​നു വൈ​കി​ട്ട് അ​ഞ്ചി​ന് ബു​ധ​നൂ​ർ സെ​ന്‍റ്് ഏ​ലി​യാ​സ് പ​ള്ളി​യി​ൽ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​ദ​ക്ഷി​ണം. 9.30ന് ​ഡോ. ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് ഗ്ലൈ​ഹി​ക വാ​ഴ് വ് ​ന​ൽ​കും.

10ന് ​രാ​വി​ലെ എ​ട്ടി​ന് പ​രി​ശു​ദ്ധ മോ​റോ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക ത്വ​ത്തി​ലും ഡോ.​മാ​ത്യൂ​സ് മാ​ർ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന.

തു​ട​ർ​ന്ന് സ​പ്ത‌​തി സ​മാ​പ​ന സ​മ്മേ​ള​നം കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കി​ട്ടു ആ​റി​ന് നാ​ട​കം- കാ​ഞ്ഞി​ര​പ്പ ള്ളി ​അ​മ​ല തി​യ​റ്റേ​ഴ്സി​ന്‍റെ മ​റി​യം.

11ന് ​വൈ​കി​ട്ട് 6നു ​ജീ​വ​കാ​രു​ണ്യ നി​ധി ശേ​ഖ​രി​ക്കാ​ൻ റി​മി ടോ​മി​യു​ടെ ലൈ​വ് മ്യൂ​സി​ക്ക​ൽ ഷോ ​പു​ലി​യൂ​ർ മാ​ർ​ത്തോ​മ് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്നും പ്ര​വേ​ശ​നം പാ​സ്മൂ​ല​മാ​യി​ക്കു​മെ​ന്നും വി​കാ​രി ഫാ.​ര​ഞ്ജ​ൻ ടി.​ജോ​ൺ, ഫാ.​മ​ത്താ​യി കു​ന്നി​ൽ, ട്ര​സ്‌​റ്റി തോ​മ​സ് വ​ർ​ഗീ​സ് അ​നു​ഗ്ര​ഹ, സെ​ക്ര​ട്ട​റി മോ​നാ​യി വ​ർ​ഗീ​സ് പൂ​വ​ക്കാ​ട്ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​പ്രേം കു​ന്നി​ൽ, പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ സാം ​വ​ർ​ഗീ​സ് പാ​റ​യി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Latest News

Corehub Up