ചെങ്ങന്നൂർ: പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സപ്തതി ആഘോഷങ്ങളും തിരുനാളും കുരിശുപള്ളിയുടെ കൂദാശയും ഇന്നു മുതൽ നടക്കും. ഇന്ന് വൈകിട്ട് നാലിനു കുരിശുപള്ളിയുടെ കൂദാശ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് നിർവഹിക്കും. നാളെ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന തിരുനാൾ കൊടി ഘോഷയാത്രക്ക് ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് നേതൃത്വം നൽകും.മൂന്നിനു രാവിലെ വിശുദ്ധ മുന്നിന്മേൽ കുർബാന. തുടർന്നു കൊടിയേറ്റ്. വൈകിട്ട് 6.30 ന് ആധ്യാത്മിക സംഘടനാ വാർഷികം. കുടുംബ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് മുഖ്യാതിഥി ആയിരിക്കും.
നാലിന് വൈകിട്ട് 6.30 ന് ആദരിക്കൽ ചടങ്ങിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത മുഖ്യാതിഥിയാകും. അഞ്ചിനു വൈകിട്ട് 6.45 ന് കൺവൻഷൻ മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്യും. തുമ്പമൺ ഭദ്രാസന വൈദികൻ ഫാ. സ്റ്റെഫിൻ ജേക്കബ് വചന ശുശ്രൂഷ നടത്തും.
എട്ടിനു വൈകിട്ട് ആറിന് നടക്കുന്ന കുടുംബ സംഗമത്തിൽ ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മുഖ്യാതിഥി ആയിരിക്കും. ഒൻപതിനു വൈകിട്ട് അഞ്ചിന് ബുധനൂർ സെന്റ്് ഏലിയാസ് പള്ളിയിൽ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ പ്രദക്ഷിണം. 9.30ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ് ഗ്ലൈഹിക വാഴ് വ് നൽകും.
10ന് രാവിലെ എട്ടിന് പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമിക ത്വത്തിലും ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത, ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ സഹകാർമികത്വത്തിലും മൂന്നിന്മേൽ കുർബാന.
തുടർന്ന് സപ്തതി സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. വൈകിട്ടു ആറിന് നാടകം- കാഞ്ഞിരപ്പ ള്ളി അമല തിയറ്റേഴ്സിന്റെ മറിയം.
11ന് വൈകിട്ട് 6നു ജീവകാരുണ്യ നിധി ശേഖരിക്കാൻ റിമി ടോമിയുടെ ലൈവ് മ്യൂസിക്കൽ ഷോ പുലിയൂർ മാർത്തോമ് കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്നും പ്രവേശനം പാസ്മൂലമായിക്കുമെന്നും വികാരി ഫാ.രഞ്ജൻ ടി.ജോൺ, ഫാ.മത്തായി കുന്നിൽ, ട്രസ്റ്റി തോമസ് വർഗീസ് അനുഗ്രഹ, സെക്രട്ടറി മോനായി വർഗീസ് പൂവക്കാട്ട്, ജനറൽ കൺവീനർ അപ്രേം കുന്നിൽ, പെരുന്നാൾ കൺവീനർ സാം വർഗീസ് പാറയിൽ എന്നിവർ പറഞ്ഞു.
Tags : The Union Minister inaugurate