Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Vaikom Sub-district Arts Festival

Kottayam

​വൈ​ക്കം ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

ത​ല​യോ​ല​പ്പ​റ​മ്പ് : 65ാമ​ത് വൈ​ക്കം ഉ​പ​ജി​ല്ല സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു. ത​ല​യോ​ല​പ്പ​റ​മ്പ് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​കെ. ബി​നി​മോ​ൻ എം​എ​ൽ​എ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് വേ​ലി​ക്ക​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക എ​സ്. ജാ​ന​കി​യെ അ​നു​ക​രി​ച്ച് പാ​ടി ശ്ര​ദ്ധേ​യ​നാ​യ കോ​മ​ഡി ഉ​ത്സ​വം ഫെ​യിം വൈ​ക്കം എ​സ്. ലി​നു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​സ്. ജാ​ന​കി ആ​ല​പി​ച്ച് മ​ല​യാ​ളി​ക​ൾ നെ​ഞ്ചി​ലേ​റ്റി​യ മൈ​നാ​കം​എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​വും എം. ​ജി.​ ശ്രീ​കു​മാ​റും കെ.​എ​സ്. ചി​ത്ര​യും ചേർന്ന് ആ​ല​പി​ച്ച അ​മ്പ​ല​പു​ഴ ഉ​ണ്ണിക്ക​ണ്ണ​നോ​ടു നീ ​എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ സ്ത്രീ​യും പു​രു​ഷ​നും പാ​ടു​ന്ന ഭാ​ഗ​ങ്ങ​ളും എ​സ്.​ ലി​നു സ്ത്രീ ​പു​രു​ഷ ശ​ബ്‌​ദ​ങ്ങ​ളി​ൽ ആ​ല​പി​ച്ച​ത് ആ​സ്വാ​ദ​ർ​ക്ക് ന​വ്യാ​നു​ഭൂ​തി പ​ക​ർ​ന്നു.

അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വം ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ർ​ഗീ​സും സം​സ്കൃ​തോ​ത്സ​വം വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ബ്‌​ദു​ൾ സ​ലാം​ റാ​വു​ത്ത​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സൗ​ദാ​മി​നി​അ​ഭി​ലാ​ഷ്, ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത​സു​ഭാ​ഷ്,

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​ജ​യ​മ്മ​ ബാ​ബു, എം.​കെ. രാ​ജേ​ഷ്, ആ​ന​ന്ദ് ബാ​ബു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​അ​നി​ൽ​കു​മാ​ർ, നി​ഷ​ വി. ​നാ​യ​ർ, സ​മീ​ൽ​ ഇ​ബ്രാ​ഹിം, വൈ​ക്കം എ​ഇ​ഒ കെ. ​സി.​ദീ​പ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി. ​ര​ഞ്ജി​ത്ത്. ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സ​ജി​നി സെ​ബാ​സ്റ്റ്യ​ൻ, ബി​പി​സി പി.​ആ​ർ. ശ്രീ​കു​മാ​ർ, ഫു​ഡ് ക​മ്മ​റ്റി ക​ൺ​വീ​ന​ർ കെ. ​ബോ​ബി​ജോ​സ്, എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ പി. ​പ്ര​ദീ​പ്, വി​വി​ധ സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ എ.​യു. ആ​ശ, കെ.​എം. ഷെ​മീ​ർ, കെ.​ടി. അ​നി​ൽ​കു​മാ​ർ, ടി. ​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up