വൈക്കം ഉപജില്ലാതല കലോത്സവം കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
തലയോലപ്പറമ്പ് : 65ാമത് വൈക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക വിഎച്ച്എസ്എസ് സ്കൂളിൽ ഇന്നലെ രാവിലെ 10.30ന് കെ. ബിനിമോൻ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം അധ്യക്ഷത വഹിച്ചു. ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകിയെ അനുകരിച്ച് പാടി ശ്രദ്ധേയനായ കോമഡി ഉത്സവം ഫെയിം വൈക്കം എസ്. ലിനു മുഖ്യാതിഥിയായിരുന്നു. എസ്. ജാനകി ആലപിച്ച് മലയാളികൾ നെഞ്ചിലേറ്റിയ മൈനാകംഎന്നു തുടങ്ങുന്ന ഗാനവും എം. ജി. ശ്രീകുമാറും കെ.എസ്. ചിത്രയും ചേർന്ന് ആലപിച്ച അമ്പലപുഴ ഉണ്ണിക്കണ്ണനോടു നീ എന്നു തുടങ്ങുന്ന ഗാനത്തിന്റെ സ്ത്രീയും പുരുഷനും പാടുന്ന ഭാഗങ്ങളും എസ്. ലിനു സ്ത്രീ പുരുഷ ശബ്ദങ്ങളിൽ ആലപിച്ചത് ആസ്വാദർക്ക് നവ്യാനുഭൂതി പകർന്നു.
അറബിക് സാഹിത്യോത്സവം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസും സംസ്കൃതോത്സവം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാറും ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, വൈസ് ചെയർപേഴ്സൺ സൗദാമിനിഅഭിലാഷ്, തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതസുഭാഷ്,
ജില്ലാപഞ്ചായത്ത് അംഗങ്ങളായ വിജയമ്മ ബാബു, എം.കെ. രാജേഷ്, ആനന്ദ് ബാബു, പഞ്ചായത്ത് അംഗങ്ങളായ എം.അനിൽകുമാർ, നിഷ വി. നായർ, സമീൽ ഇബ്രാഹിം, വൈക്കം എഇഒ കെ. സി.ദീപ, ജനറൽ കൺവീനർ ജി. രഞ്ജിത്ത്. ജോയിന്റ് കൺവീനർ സജിനി സെബാസ്റ്റ്യൻ, ബിപിസി പി.ആർ. ശ്രീകുമാർ, ഫുഡ് കമ്മറ്റി കൺവീനർ കെ. ബോബിജോസ്, എച്ച്എം ഫോറം കൺവീനർ പി. പ്രദീപ്, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ എ.യു. ആശ, കെ.എം. ഷെമീർ, കെ.ടി. അനിൽകുമാർ, ടി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
Tags : The Vaikom Sub-district Arts Festival Nattuvishesham DistrictNews