Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Leadership

Kozhikode

എ​ന്‍​സി​പി​യു​ടെ ചി​ഹ്നം അ​നു​വ​ദി​ക്കാ​ന്‍ വ്യാ​ജ​രേ​ഖ ച​മ​ച്ചു​വെ​ന്ന് നേ​തൃ​ത്വം

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന പി.​കെ. ശ​ശീ​ന്ദ്ര​ന് പാ​ര്‍​ട്ടി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി (അ​ജി​ത്പ​വാ​ര്‍ വി​ഭാ​ഗം) അ​റി​യി​ച്ചു.

ശ​ശീ​ന്ദ്ര​ന്‍ ഹാ​ജ​രാ​ക്കി​യ ഫോം-​ബി രേ​ഖ​ക​ള്‍ വ്യാ​ജ​മാ​ണെ​ന്നും ഡി​ജി​പി​ക്ക് ഇ​തും​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ജി പോ​ത്ത​ന്‍ തോ​മ​സ്, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എം. ഷാ​ജി, സം​ഘ​ട​നാ കാ​ര്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. സൈ​ഫു​ദ്ദീ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ അ​ടൂ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

എ​ന്‍​സി​പി​യു​ടെ ചി​ഹ്ന​മാ​യ ക്ലോ​ക്ക് അ​നു​വ​ദി​ക്കാ​നാ​യി വ​ര​ണാ​ധി​കാ​രി​ക്ക് മു​ന്‍​പാ​കെ ഹാ​ജ​രാ​ക്കി​യ ഫോം-​ബി രേ​ഖ​ക​ള്‍ വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച​താ​ണ്. പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ചി​ഹ്നം അ​നു​വ​ദി​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക അ​ധി​കാ​രം അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് സു​നേ​ത്ര അ​ജി​ത് പ​വാ​റി​ന് മാ​ത്ര​മാ​ണെ​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24ന് ​മും​ബൈ​യി​ല്‍ ചേ​ര്‍​ന്ന ദേ​ശീ​യ വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്നു.

ഈ ​വി​വ​രം മാ​ര്‍​ച്ച് 10ന് ​ചീ​ഫ് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ണ​റെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ പ്ര​സി​ഡ​ന്‍റി​ന്‍റെ ഒ​പ്പി​ല്ലാ​ത്ത രേ​ഖ​ക​ള്‍ അ​സാ​ധു​വാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് പാ​ര്‍​ട്ടി നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Latest News

Corehub Up