കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില് എലത്തൂര് മണ്ഡലത്തില് മത്സരിക്കുന്ന പി.കെ. ശശീന്ദ്രന് പാര്ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് നാഷണലിസ്റ്റ് കോണ്ഗ്രസ് പാര്ട്ടി (അജിത്പവാര് വിഭാഗം) അറിയിച്ചു.
ശശീന്ദ്രന് ഹാജരാക്കിയ ഫോം-ബി രേഖകള് വ്യാജമാണെന്നും ഡിജിപിക്ക് ഇതുംബന്ധിച്ച് പരാതി നല്കിയിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. സജി പോത്തന് തോമസ്, വര്ക്കിംഗ് പ്രസിഡന്റ് എം.എം. ഷാജി, സംഘടനാ കാര്യ ജനറല് സെക്രട്ടറി അഡ്വ. സൈഫുദ്ദീന്, വൈസ് പ്രസിഡന്റ് ജയന് അടൂര് എന്നിവര് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
എന്സിപിയുടെ ചിഹ്നമായ ക്ലോക്ക് അനുവദിക്കാനായി വരണാധികാരിക്ക് മുന്പാകെ ഹാജരാക്കിയ ഫോം-ബി രേഖകള് വ്യാജമായി നിര്മിച്ചതാണ്. പാര്ട്ടി സ്ഥാനാര്ഥികള്ക്ക് ചിഹ്നം അനുവദിക്കാനുള്ള ഔദ്യോഗിക അധികാരം അഖിലേന്ത്യാ പ്രസിഡന്റ് സുനേത്ര അജിത് പവാറിന് മാത്രമാണെന്ന് കഴിഞ്ഞ ഫെബ്രുവരി 24ന് മുംബൈയില് ചേര്ന്ന ദേശീയ വര്ക്കിംഗ് കമ്മിറ്റി തീരുമാനിച്ചിരുന്നു.
ഈ വിവരം മാര്ച്ച് 10ന് ചീഫ് ഇലക്ഷന് കമ്മീഷണറെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ലാത്ത രേഖകള് അസാധുവായി പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് പാര്ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും നേതാക്കള് പറഞ്ഞു.
Tags : nattu vishesham The leadership claims drawn to allow