തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിനെ പ്രകാശമാനമാക്കുന്ന ജലോത്സവമായ വടയാർ ഇളങ്കാവ് ആറ്റുവേല ആഘോഷിക്കാൻ വടയാർ ഒരുങ്ങി. 21നാണ് ആറ്റുവേല ആഘോഷിക്കുന്നത്. രണ്ടു വലിയ കേവുവള്ളങ്ങളിൽ തട്ടിട്ട് അതിൽ മൂന്നു നിലകളിലായി തീർക്കുന്ന വടയാർ ഇളംങ്കാവ് ക്ഷേത്രമാതൃകയിലുള്ള ആറ്റുവേല ചാടാണ് ആറ്റുവേല ഉത്സവത്തിന്റെ മുഖ്യ ആകർഷണം.
വടക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവ് ഭഗവതിയെ സന്ദർശിക്കാൻ സഹോദരിയായ കൊടുങ്ങല്ലൂർ ഭഗവതി ജലമാർഗം വരുന്നുവെന്നതാണ് ഇതിനു പിന്നിലെ ഐതിഹ്യം.
വടയാർ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവത്തിന്റെ മുഖ്യ ആകർഷണമായ ആറ്റുവേല ചാടിന്റെ നിർമാണം പുരോഗമിക്കുന്നു.