Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TheIndiaIWantToLiveIn

Video

ജീ​വി​ക്കു​ക, ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക'; മും​ബൈ ലോ​ക്ക​ൽ ട്രെ​യി​നി​ൽ മ​ന​സ് നി​റ​യ്ക്കു​ന്ന കാ​ഴ്ച

മും​ബൈ ലോ​ക്ക​ൽ ട്രെ​യി​നി​ലെ വ​നി​താ കോ​ച്ചി​ൽ യാ​ത്ര​ക്കാ​രു​ടെ മ​ന​സ് നി​റ​ച്ച ഒ​രു അ​പൂ​ർ​വ കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഒ​ട്ടും ഭ​യ​മി​ല്ലാ​തെ, ഒ​രു സീ​റ്റി​ന്‍റെ കോ​ണി​ൽ സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ങ്ങു​ന്ന ഒ​രു തെ​രു​വ് നാ​യ​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന​ത്. 

ട്രെ​യി​നി​ലെ ബ​ഹ​ള​ങ്ങ​ളൊ​ന്നും വ​ക​വെ​ക്കാ​തെ ഉ​റ​ങ്ങി​യ ഈ ​നാ​യ​യെ ശ​ല്യ​പ്പെ​ടു​ത്താ​ൻ കോ​ച്ചി​ലു​ണ്ടാ​യി​രു​ന്ന ആ​രും മു​തി​ർ​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, പ​ല​രും സ്നേ​ഹ​ത്തോ​ടെ അ​തി​നെ ത​ലോ​ടു​ക​യും ചെ​യ്തു. 

ഏ​റെ നേ​രം ഒ​രേ കി​ട​പ്പ് തു​ട​ർ​ന്ന​പ്പോ​ൾ അ​തി​ന് എ​ന്തെ​ങ്കി​ലും ആ​രോ​ഗ്യ​പ്ര​ശ്ന​മു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കാ​നും പ​ര​സ്പ​രം അ​റി​യാ​ത്ത ആ ​യാ​ത്ര​ക്കാ​ർ മ​ടി​ച്ചി​ല്ല. മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​ക​ൾ മാ​ത്രം വാ​ർ​ത്ത​യാ​കു​ന്ന ഈ ​കാ​ല​ത്ത്, പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന്‍റെ ഇ​ത്ത​രം നി​ശ​ബ്ദ നി​മി​ഷ​ങ്ങ​ളാ​ണ് യ​ഥാ​ർ​ഥ ഇ​ന്ത്യ​യെ​ന്ന് വീ​ഡി​യോ പ​ങ്കു​വെ​ച്ച​യാ​ൾ കു​റി​ക്കു​ന്നു. 

ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ട ഈ ​ദൃ​ശ്യ​ങ്ങ​ൾ, 'ജീ​വി​ക്കു​ക, ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക' എ​ന്ന ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up