മുംബൈ ലോക്കൽ ട്രെയിനിലെ വനിതാ കോച്ചിൽ യാത്രക്കാരുടെ മനസ് നിറച്ച ഒരു അപൂർവ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. യാത്രക്കാരുടെ തിരക്കുകൾക്കിടയിലും ഒട്ടും ഭയമില്ലാതെ, ഒരു സീറ്റിന്റെ കോണിൽ സമാധാനത്തോടെ ഉറങ്ങുന്ന ഒരു തെരുവ് നായയുടെ ദൃശ്യങ്ങളാണ് ജനശ്രദ്ധ നേടുന്നത്.
ട്രെയിനിലെ ബഹളങ്ങളൊന്നും വകവെക്കാതെ ഉറങ്ങിയ ഈ നായയെ ശല്യപ്പെടുത്താൻ കോച്ചിലുണ്ടായിരുന്ന ആരും മുതിർന്നില്ലെന്ന് മാത്രമല്ല, പലരും സ്നേഹത്തോടെ അതിനെ തലോടുകയും ചെയ്തു.
ഏറെ നേരം ഒരേ കിടപ്പ് തുടർന്നപ്പോൾ അതിന് എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോ എന്ന് അന്വേഷിക്കാനും പരസ്പരം അറിയാത്ത ആ യാത്രക്കാർ മടിച്ചില്ല. മൃഗങ്ങളോടുള്ള ക്രൂരതകൾ മാത്രം വാർത്തയാകുന്ന ഈ കാലത്ത്, പരസ്പര സ്നേഹത്തിന്റെ ഇത്തരം നിശബ്ദ നിമിഷങ്ങളാണ് യഥാർഥ ഇന്ത്യയെന്ന് വീഡിയോ പങ്കുവെച്ചയാൾ കുറിക്കുന്നു.
ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ ദൃശ്യങ്ങൾ, 'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്ന ഭാരതീയ സംസ്കാരത്തിന്റെ മനോഹരമായ ഉദാഹരണമാണെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
Tags : WholesomeMoments ViralVideo HeartwarmingStory TheIndiaIWantToLiveIn KindnessMatters