Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theatres

തിയറ്ററുകളിൽ തുടര്‍പരിശോധന ഉറപ്പാക്കും: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: മള്‍ട്ടിപ്ലക്‌സുകളില്‍ തുടര്‍പരിശോധനകള്‍ ഉറപ്പാക്കണമെന്നു നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അനൂപ് ജേക്കബ്. നിയമലംഘനങ്ങള്‍ ഇനിയും ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇംപ്രൂവ്‌മെന്‍റ് നോട്ടീസ് നല്‍കിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ കേസ് രജിസ്റ്റര്‍ചെയ്തു നിയമനടപടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

മള്‍ട്ടിപ്ലക്‌സുകള്‍, സിനിമ തിയറ്റര്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നു എന്നും കൃത്യമായ അളവില്‍ ലഭിക്കുന്നില്ല എന്നുമുള്ള വ്യാപകമായ പരാതിയെ തുടര്‍ന്നാണു ഭക്ഷ്യ, ലീഗല്‍ മെട്രോളജി, ഉപഭോക്തൃകാര്യ വകുപ്പുകള്‍ സംസ്ഥാനമൊട്ടാകെ മിന്നല്‍ പരിശോധനകള്‍ നടത്തിവരുന്നത്.

Latest News

Corehub Up