Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theft At A Locked

Thrissur

ചാ​വ​ക്കാ​ട് പൂ​ട്ടി​യി​ട്ട വീ​ട്ടി​ലെ മോ​ഷ​ണം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ചാ​വ​ക്കാ​ട്: തീ​ര​ദേ​ശ ഹൈ​വേ​യോ​ടു​ചേ​ർ​ന്നു​ള്ള പൂ​ട്ടി​യി​ട്ട വീ​ടി​ന്‍റെ വാ​തി​ൽ​പൊ​ളി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ആ​ലു​വ എ​ട​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ മാ​നോ​ലി​പ്പ​റ​ന്പി​ൽ സ​ലാം (55), മാ​നോ​ലി​പ്പ​റ​ന്പി​ൽ സു​ൽ​ഫി​ക്ക​ർ (33) എ​ന്നി​വ​രെ​യാ​ണു തൃ​ശൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ ന​കു​ൽ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​ഗോ​ക്ക് ടീ​മും ചാ​വ​ക്കാ​ട് പൊ​ലി​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.


ക​ഴി​ഞ്ഞ​മാ​സം 19നു ​രാ​വി​ലെ കോ​ട്ട​പ്പു​റം ജം​ഗ്ഷ​നി​ലു​ള്ള വീ​ടു​പൂ​ട്ടി എ​റ​ണാ​കു​ള​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ പോ​യി​രു​ന്ന വീ​ട്ടു​കാ​ർ പി​റ്റേ​ന്നു രാ​ത്രി ഒ​ന്പ​തി​നു തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണു ക​വ​ർ​ച്ച ന​ട​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്നു പൊ​ലി​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള അ​ന്പ​തി​ല​ധി​കം സി​സി​ടി​വി കാ​മ​റ​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശോ​ധി​ച്ചും സം​ഭ​വ​സ്ഥ​ല​ത്തി​ന് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വീ​ടു​ക​ളി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണു പൊ​ലി​സി​നു പ്ര​തി​ക​ളെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​ത്.


അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഗു​രു​വാ​യൂ​ർ എ​സി​പി സു​രേ​ന്ദ്ര​ൻ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി ബി​ജോ​യ്, ചാ​വ​ക്കാ​ട് സി​ഐ ര​മേ​ഷ്, എ​സ്ഐ പ്രീ​ത എ​ന്നി​വ​രും സാ​ഗോ​ക്ക് ടീം ​അം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ പി.​കെ. പ​ഴ​നി​സ്വാ​മി, സി​പി​ഒ​മാ​രാ​യ സ​ജി ച​ന്ദ്ര​ൻ, കൃ​ഷ്ണ​പ്ര​സാ​ദ്, റെ​ജി​ൻ, സു​നീ​ബ്, സിം​സ​ണ്‍, ശ്രീ​ജി​ത്ത്, നൈ​ജോ​ണ്‍, അ​രു​ണ്‍, ര​ജി​ത് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

കി​ള്ളി​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം; ര​ണ്ട് ആ​സാം സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ

മ​തി​ല​കം: കൂ​ളി​മു​ട്ടം കി​ള്ളി​ക്കു​ള​ങ്ങ​ര ശ്രീ​ധ​ർ​മ്മ​ദൈ​വ ന​വ​ഗ്ര​ഹ​ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ലു​ക​ൾ കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഭ​ണ്ഡാ​ര​പ്പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ ആ​സാം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​സാം ന​ഗോ​ണ്‍ കു​വാ​രി​റ്റോ​ൾ ജ​യ​ന്തി​പൂ​ർ സ്വ​ദേ​ശി സു​ഹൈ​ൽ അ​ലി (19), ദും​ദു​മ ഗാ​വ് സ്വ​ദേ​ശി അ​സ​ൽ അ​ലി (30) എ​ന്നി​വ​രെ​യാ​ണ് മ​തി​ല​കം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ രാ​ത്രി ഉ​റ​ങ്ങാ​റു​ള്ള കൊ​ച്ചി വൈ​റ്റി​ല മേ​ൽ​പാ​ല​ത്തി​ന് അ​ടി​യി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ മോ​ഷ​ണ​മു​ത​ലു​ക​ൾ ക​ണ്ടെ​ടു​ത്തു.

ഒ​ക്ടോ​ബ​ർ 24നു ​പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​ലെ ദേ​വി​യു​ടെ​യും ഭു​വ​നേ​ശ്വ​രി ദേ​വി​യു​ടെ​യും ഹ​നു​മാ​ൻ സ്വാ​മി​യു​ടെ​യും ശ്രീ​കോ​വി​ലു​ക​ൾ ത​ക​ർ​ത്താ​ണു വി​ഗ്ര​ഹ​ങ്ങ​ളി​ൽ ചാ​ർ​ത്തി​യി​രു​ന്ന സ്വ​ർ​ണ​മാ​ല​യും താ​ലി​യും ഭ​ണ്ഡാ​ര​ങ്ങ​ളി​ലെ പ​ണ​വും മോ​ഷ്ടി​ച്ച​ത്. ക്ഷേ​ത്രം സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മു​ദ്ദീ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി ആ​ർ. ര​തീ​ഷ് കു​മാ​ർ, മ​തി​ല​കം സി​ഐ വി​മ​ൽ, എ​സ്എ​ച്ച്ഒ ന​സി​യ എം. ​സാ​ഹി​ബ്, എ​സ്ഐ​മാ​രാ​യ മു​ഹ​മ്മ​ദ് റാ​ഫി, സ​ഞ്ജ​യ്, എ​എ​സ്ഐ മി​ഥു​ൻ, ഗ്രേ​ഡ് സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ഗോ​പ​കു​മാ​ർ, സു​നി​ൽ​കു​മാ​ർ, ശ​ര​ത്, സി​പി​ഒ​മാ​രാ​യ ബി​നി​ൽ, റി​സ്വാ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Latest News

Corehub Up