Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theft At A Supermarket

Kannur

പ​യ്യ​ന്നൂ​ര്‍ കൊ​റ്റി​യി​ല്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ മോ​ഷ​ണം

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ർ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം കൊ​റ്റി​യി​ലെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ക​വ​ർ​ച്ച. 60,000 രൂ​പ മോ​ഷ​ണം പോ​യി. മ​മ്പ​ല​ത്തെ ടി. ​ഷാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൊ​റ്റി-​പു​ഞ്ച​ക്കാ​ട് റോ​ഡി​ലെ എ​കെ സ​ണ്‍​സ് മി​നി മാ​ര്‍​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 1.20നും 1.40 ​നു​മി​ട​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഷ​ട്ട​റി​ന്‍റെ ഒ​രു​ഭാ​ഗ​ത്ത് മാ​ത്രം പൂ​ട്ടി​ട്ടി​രു​ന്ന​തി​നാ​ല്‍ പൂ​ട്ടി​ല്ലാ​ത്ത ഭാ​ഗം ഉ​യ​ര്‍​ത്തി ഇ​തി​നി​ട​യി​ലൂ​ടെ മോ​ഷ്ടാ​ക്ക​ൾ നു​ഴ​ഞ്ഞു​ക​യ​റി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

പൂ​ട്ടി​ല്ലാ​ത്ത ഭാ​ഗ​ത്തെ ഷ​ട്ട​ർ അ​ൽ​പം പൊ​ക്കി​യ ശേ​ഷം ആ​ദ്യം കാ​ലു​ക​ളും പി​ന്നീ​ട് ശ​രീ​ര​വും ഷ​ട്ട​റി​ന​ടി​യി​ലൂ​ട തി​രു​കി ക​യ​റ്റി ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ൺ വെ​ളി​ച്ച​ത്തി​ൽ കൗ​ണ്ട​റു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 25 വ​യ​സി​ൽ താ​ഴെ പ്രാ​യം വ​രു​ന്ന പാ​ന്‍റ്സും ഷ​ർ​ട്ടും ധ​രി​ച്ചെ​ത്തി​യ​വ​രാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച സ്ഥാ​പ​ന​ത്തി​ന് അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ല്‍ ഇ​ന്ന​ലെ തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം ഉ​ട​മ​യ​റി​യു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ ഗ്രി​ൽ​സി​ന് പു​റ​ത്ത് തു​ണി ക​ർ​ട്ട​നി​ട്ട​തി​നാ​ല​ൽ അ​ക​ത്തു​ന​ട​ന്ന മോ​ഷ​ണം റോ​ഡി​ലൂ​ടെ പോ​യ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഇ​തി​നു സ​മീ​പ​ത്തെ എം​ജി സ്റ്റോ​റി​ലും പു​ഞ്ച​ക്കാ​ടു​ള്ള ക​ട​ക​ളി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് ര​ണ്ടി​ട​ങ്ങ​ളി​ലും യു​വാ​ക്ക​ളാ​യി​രു​ന്നു മോ​ഷ്ടാ​ക്ക​ളെ​ന്ന് ബോ​ധ്യ​മാ​യെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Latest News

Corehub Up