Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thekkady

Idukki

തേ​ക്ക​ടി​യി​ല്‍ ബോ​ട്ട് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു

കു​മ​ളി: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മ​ഴ​യെ ത്തുട​ര്‍​ന്നു തേ​ക്ക​ടി ജ​ലാ​ശ​യ​ത്തി​ല്‍ ബോ​ട്ട് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ജ​ല​നി​ര​പ്പി​ല്‍ നേ​രി​യ വ്യ​ത്യാ​സം ഉ​ണ്ടാ​യ​തോടെ യാണ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്. 120 സീ​റ്റു​ക​ളു​ള്ള ബോ​ട്ടി​ല്‍ നി​ല​വി​ല്‍ 40 പേ​രാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യാ​ണ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്.

തേ​ക്ക​ടി​യി​ലും മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തും മ​ഴ ല​ഭി​ച്ച​തോ​ടെ ജ​ല​നി​ര​പ്പ് 110.20 അ​ടി​യി​ലേ​ക്ക് എ​ത്തി. ഇ​തോ​ടെ ബോ​ട്ടു​ക​ള്‍ സ​ര്‍​വീ​സ് പു​നരാരം​ഭി​ക്കാ​ന്‍ കെ​ടി​ഡി​സി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 29ന് ​വ​ലി​യ ബോ​ട്ടു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ അ​ടി​ഭാ​ഗം മ​ണ്ണി​ല്‍ ത​ട്ടി​യ​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച് വ​ലി​യ ബോ​ട്ടു​ക​ളു​ടെ സ​ര്‍​വീ​സ് താ​ത്്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യി​രു​ന്നു.

വ​നം​വ​കു​പ്പ് സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി 60 സീ​റ്റി​ന്‍റെ നാ​ല് ബോ​ട്ടു​ക​ളി​ല്‍ 45 പേ​രെ പ​രി​മി​ത​പ്പെ​ടു​ത്തി സ​ര്‍​വീ​സ് ന​ട​ത്തി​വ​രു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്തി പ്രാ​പി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​ലി​യ ബോ​ട്ടു​ക​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ജ​ല​നി​ര​പ്പ് വ​ര്‍​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഉ​യ​ര്‍​ത്തി സ​ര്‍​വീ​സ് ന​ട​ത്താ​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെയും കെ​ടി​ഡി​സി​യു​ടെയും തീ​രു​മാ​നം.

Latest News

Corehub Up