Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thekkamala

Kottayam

തെ​ക്കേ​മ​ല ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം നി​ല​ച്ചു

തെ​ക്കേ​മ​ല: സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കേ​മ​ല വാ​ർ​ഡി​ൽ ആ​രം​ഭി​ച്ച ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം നി​ല​ച്ചു.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്താ​ണ് കേ​ന്ദ്രാ​വി​ഷ്കൃ​ത ഫ​ണ്ട് 55 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. ത​റ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​രു​ന്നു. പി​ല്ല​റി​നു​ള്ള ക​മ്പി​ക​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​വും നി​ർ​മാ​ണ​ത്തി​നാ​യി എ​ത്തി​ച്ച സാ​ധ​ന സാ​മ​ഗ്രി​ക​ളും കാ​ടു​ക​യ​റി മൂ​ടി​യ നി​ല​യി​ലാ​ണ്.

പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് മു​ണ്ട​ക്ക​യ​ത്തെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ സേ​വ​നം ല​ഭി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വി​ടെ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്ന​തോ​ടെ ഇ​തി​ന്‍റെ നി​ർ​മാ​ണം നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ പ്ര​ദേ​ശ​ത്ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ക്കി​യ ശേ​ഷം ഈ ​ഉ​പ​കേ​ന്ദ്രം മ​റ്റു വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്കാ​ൻ രാ​ഷ്‌​ട്രീ​യ​നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പു​ല്ലാ​ട്ട് ആ​രോ​പി​ച്ചു.

നി​ർ​മാ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി ആ​ശു​പ​ത്രി ഉ​പ​കേ​ന്ദ്രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Latest News

Corehub Up