കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് 44-ാമത് വാര്‍ഷിക കണ്‍വന്‍ഷന്റെ ‘ക്ലെയ്സിസ് കെമാക്’ ലോഗോയും തീമും ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചാക്കോ എം. ജോസ് പ്രകാശനം ചെയ്തു.
കെഎംഎ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു.
ക്ലെയ്സിസ് ടെക്നോളജീസ് മാനേജിംഗ് ഡയറക്ടര്‍ വിനോദ് തരകന്, കെമാക് ചെയര്മാൻ ദിലീപ് നാരായണന് ലേഖ ബാലചന്ദ്രന് എന്നിവർ പ്രസംഗിച്ചു.
2027 ജനുവരി 21, 22 തീയതികളില്‍ ഗ്രാന്റ് ഹയാത്തില്‍ നടക്കുന്ന വാര്‍ഷിക കൺവന്‍ഷനില്‍ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള 1200ലേറെ പ്രതിനിധികൾ പങ്കെടുക്കും.