Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ThenmavinKombathu

വീ​ണ്ടും തി​യേ​റ്റ​റു​ക​ൾ കീ​ഴ​ട​ക്കാ​ൻ തേ​ന്മാ​വി​ൻ കൊ​മ്പ​ത്ത്; മാ​ണി​ക്യ​നെ കാ​ണാ​ൻ മോ​ഹ​ൻ​ലാ​ലും

മ​ല​യാ​ള സി​നി​മ​യു​ടെ എ​വ​ർ​ഗ്രീ​ൻ ക്ലാ​സി​ക്കു​ക​ളി​ലൊ​ന്നാ​യ പ്രി​യ​ദ​ർ​ശ​ൻ-​മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന തേ​ന്മാ​വി​ൻ കൊ​മ്പ​ത്ത് വീ​ണ്ടും തി​യേ​റ്റ​റു​ക​ളി​ലേ​ക്ക്. ചി​ത്ര​ത്തി​ന്‍റെ 4K റീ ​റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രാ​ധ​ക​രു​മാ​യി ആ​വേ​ശ​വും ഓ​ർ​മ്മ​ക​ളും പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ൽ. പ്രി​യ​ദ​ർ​ശ​നോ​ടൊ​പ്പം ചെ​യ്ത ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് തേ​ന്മാ​വി​ൻ കൊ​മ്പ​ത്തെ​ന്ന് മോ​ഹ​ൻ​ലാ​ൽ വ്യ​ക്ത​മാ​ക്കി.

ഒ​ക്ടോ​ബ​ർ എ​ട്ടി​നാ​ണ് ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ൽ വീ​ണ്ടും തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. 4K ദൃ​ശ്യ മി​ക​വി​നൊ​പ്പം ഡോ​ൾ​ബി അ​റ്റ്‌​മോ​സ് ശ​ബ്ദ സാ​ങ്കേ​തി​ക​വി​ദ്യ കൂ​ടി ചേ​രു​മ്പോ​ൾ ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് തി​ക​ച്ചും പു​തി​യൊ​രു തി​യേ​റ്റ​ർ അ​നു​ഭ​വ​മാ​യി​രി​ക്കും സ​മ്മാ​നി​ക്കു​ക. ബേ​ണി-​ഇ​ഗ്നേ​ഷ്യ​സി​ന്‍റെ സം​ഗീ​ത​വും ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യു​ടെ മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ളും പു​തി​യ സൗ​ണ്ട് മി​ക്സി​ലൂ​ടെ വീ​ണ്ടും ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​ത് ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

1994-ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും ഇ​ന്നും മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട സി​നി​മാ ലി​സ്റ്റി​ൽ മു​ൻ​പ​ന്തി​യി​ലു​ണ്ട്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ശോ​ഭ​ന, നെ​ടു​മു​ടി വേ​ണു, ശ്രീ​നി​വാ​സ​ൻ, ക​വി​യൂ​ർ പൊ​ന്ന​മ്മ, കു​തി​ര​വ​ട്ടം പ​പ്പു തു​ട​ങ്ങി വ​ൻ​താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ന്ന​ത്. കെ.​വി. ആ​ന​ന്ദി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​ത്തി​നും സാ​ബു സി​റി​ലി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​നി​നും ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ ചി​ത്രം നേ​ടി​യി​ട്ടു​ണ്ട്.

മാ​റ്റി​നി നൗ​വും ഇ ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ​സും ചേ​ർ​ന്നാ​ണ് ചി​ത്രം 4K-യി​ൽ റീ​മാ​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​ശ​ദ്ധി ക്രി​യേ​ഷ​ൻ​സി​ന്‍റെ​യും സൂ​ര്യ സി​നി ആ​ർ​ട്സി​ന്‍റെ​യും ബാ​ന​റി​ൽ എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നി​ർ​മി​ച്ച ഈ ​വി​ന്‍റേ​ജ് ക്ലാ​സി​ക് ബി​ഗ് സ്ക്രീ​നി​ൽ കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് മ​ല​യാ​ള സി​നി​മാ​ലോ​കം.

Latest News

Corehub Up